കട്ടപ്പന: ജില്ലയുടെ കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരവും ദാരിദ്ര്യ നിർമാർജനവും ലക്ഷ്യമിടുന്ന 12,000 കോടിയുടെ ഇടുക്കി പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. പ്രഖ്യാപനത്തിലൊതുങ്ങുന്നതല്ല നടപ്പാക്കാനുള്ളതാണ് പാക്കേെജന്നും ഇതിന് സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും ജനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കാവുന്ന പാക്കേജാണ് പ്രഖ്യാപിച്ചത്.ഇടുക്കി ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ പര്യാപ്തമാണ് പാക്കേെജന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൃഷി, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ആറ് മേഖലകളില്‍ ഊന്നിയുള്ള വികസനമാണ് ലക്ഷ്യം. വയനാടിന് പുറമെ ഇടുക്കി കാപ്പിയും ബ്രാന്‍ഡ് ചെയ്യും. ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്ത് വിദേശ മാര്‍ക്കറ്റുകളില്‍ എത്തിക്കും. ട്രീ ബാങ്കിങ് സ്കീമിന് രൂപംനല്‍കും. വിവിധ വകുപ്പുകളിലെ വികസന പദ്ധതികള്‍ക്ക് പ്രതിവര്‍ഷം ജില്ലയില്‍ ചെലവഴിക്കുന്നത് 250-300 കോടിയാണ്. പാക്കേജിലൂടെ ഇത് 1000 കോടിയായി ഉയരും.
പാക്കേജിലെ ബാക്കി തുക പാര്‍പ്പിടം, കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ േമഖലകളിലെ നിക്ഷേപവും പശ്ചാത്തല സൗകര്യം ഒരുക്കലുമാണ്.
പാക്കേജില്‍ കൂടുതല്‍ പരിഗണന കൃഷിക്കാണ്. 3260 കോടി. ടൂറിസത്തിന് 750 കോടി വകയിരുത്തി. 3000 കോടി ചെലവിൽ ഇടുക്കി വൈദ്യുതി പദ്ധതി രണ്ടാംഘട്ടത്തില്‍ 780 മെഗാവാട്ട് ഉല്പാദനം രണ്ടുവര്‍ഷത്തിനകം ആരംഭിക്കും.
പാക്കേജ് നടത്തിപ്പിനായി സ്പെഷല്‍ ഓഫിസറെ നിയമിക്കുമെന്നും മാസംതോറും അവലോകനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ നടന്ന സമ്മേളനത്തില്‍ ധനമന്ത്രി ടി.എം. തോമസ് ഐസക് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.