1132 ഇന്‍വിജിലേറ്റര്‍മാർ, 162 സൂപ്രണ്ടുമാർ

തൊടുപുഴ: ജില്ലയിൽ എസ്​.എസ്​.എൽ.സി പരീക്ഷ നടത്തിപ്പിന്​ 1132 ഇന്‍വിജിലേറ്റര്‍മാരും 162 സൂപ്രണ്ടുമാരും. പരീക്ഷ കേന്ദ്രങ്ങളായ സ്‌കൂളുകളെ 47 ക്ലസ്റ്ററുകളായി തിരിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍ സുരക്ഷിതമായി സൂക്ഷിക്കാൻ 27 ബാങ്കുകളുടെയും 14 ട്രഷറികളുടെയും സ്ട്രോങ് റൂമുകളും ലഭ്യമാക്കിയിട്ടുണ്ട്. വൈകല്യമുള്ള 575 കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡി‍ൻെറ സര്‍ട്ടിഫിക്കറ്റി‍ൻെറ അടിസ്ഥാനത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സവിശേഷ സഹായം ലഭ്യമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും ക്രമീകരണത്തിനുമായി കലക്ടര്‍ ചെയര്‍മാനായി ജില്ല മോണിറ്ററിങ്​ കമ്മിറ്റി രൂപവത്​കരിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങളുടെ ഭാഗമായി 25ന് ഓണ്‍ലൈനായി കമ്മിറ്റി ചേര്‍ന്ന് ക്രമീകരണങ്ങള്‍ വിലയിരുത്തിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പൂര്‍ണമായും ഇത്തവണയും തുടരുമെന്ന്​ ഇടുക്കി ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശശീന്ദ്ര വ്യാസ് അറിയിച്ചു. പരീക്ഷയല്ല ഇവർക്ക്​ പേടി ആനക്കാട്ടിലൂടെ യാത്രയാണ്​ കട്ടപ്പന: കണ്ണംപടി ഗവ. ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്ക്​ പരീക്ഷയെ അത്ര ഭയമില്ല. പക്ഷേ, എഴുതാൻ സ്കൂളിലേക്കുള്ള യാത്ര ഇവരുടെ ചങ്കിടിപ്പ്​ ഏറ്റുന്നതാണ്​. കിലോമീറ്ററുകളോളം ആനക്കാട്ടിലൂടെ നടന്നുവേണം ഓരോ ദിവസവും സ്കൂളിലെത്താൻ. ജോലിയുപേക്ഷിച്ച്​ രക്ഷിതാക്കളും കുട്ടികൾക്കൊപ്പം സ്കൂളിലെത്തും. പരീക്ഷകഴിഞ്ഞ്​ കുട്ടികളെയും കൂട്ടിയാകും അവരുടെ മടക്കം. കോവിഡിനുശേഷം തുറന്നപ്പോഴും സ്കൂളിലേക്ക്​ ഇവരുടെ യാത്ര ഇങ്ങനെയായിരുന്നു. ഇടുക്കി വന്യജീവി സങ്കേതത്തോട് ചേർന്ന് ബാഹ്യലോകത്തുനിന്ന് ഒറ്റപ്പെട്ട് സ്ഥിതിചെയ്യുന്ന ഈ സ്കൂൾ ഒട്ടേറെ പരാധീനതകൾക്ക് നടുവിൽനിന്നാണ് ഓരോവർഷവും കുട്ടികളെ വിജയിപ്പിച്ചെടുക്കുന്നത്. കണ്ണംപടി, കത്തി തേയ്പൻ, വാക്കത്തി, മുല്ല, ഭീമൻചുവട്, കീഴ്കാനം തുടങ്ങി ഒമ്പതോളം ആദിവാസി കൂടികളിൽനിന്നുള്ള കുട്ടികളാണ്​ പഠിക്കുന്നത്​. 16 കുട്ടികളാണ്​ എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നത്​. കഴിഞ്ഞ വർഷം 27പേർ എഴുതി. ഹാജരാകാൻ കഴിയാതിരുന്ന ഒരു വിദ്യാർഥി പിന്നീട് സേ പരീക്ഷ എഴുതി വിജയിച്ചാണ്​ സ്കൂളിന്​ നൂറു മേനി നേടിക്കൊടുത്തത്​. ഇത്തവണ മുഴുവൻ കുട്ടികളും വിജയിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും രക്ഷിതാക്കളും. കുട്ടികൾക്കും അധ്യാപകർക്കും പി.ടി.എ നേതൃത്വത്തിൽ ഭക്ഷണം നൽകി പ്രത്യേകം ക്ലാസ്​ നടത്തിയിരുന്നു. ഫണ്ടില്ലാത്തതിനാൽ ഒരോ ദിവസവും ഓരോ കുട്ടിയുടെ വീട്ടിൽനിന്ന്​ ഭക്ഷണം തയാറാക്കിക്കൊണ്ടുവരികയായിരുന്നു. ആന ഉൾപ്പെടെ വന്യമൃഗങ്ങളുടെ ശല്യമുള്ളതിനാൽ എല്ലാ ദിവസവും രാത്രി ക്ലാസ് തീരുന്നതുവരെ കാത്തിരുന്ന് കുട്ടികളുമായാണ്​ രക്ഷിതാക്കൾ മടങ്ങിയിരുന്നത്​. ഈ അധ്വാനം ഇത്തവണയും വിജയം കാണുമെന്നാണ്​ പ്രതീക്ഷയെന്ന്​ പി.ടി.എ പ്രസിഡന്‍റ്​ പത്മജൻ പറഞ്ഞു. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലായി ആകെ 156 കുട്ടികളും 10 അധ്യാപകരുമാണുള്ളത്​. എം.എസ്. സിന്ധുലേഖയാണ് ഹെഡ്മിസ്​ട്രസ്​. TDL School കണ്ണംപടി ഗവ. ട്രൈബൽ സ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.