വ​ള്ള​ക്ക​ട​വ് ടി​ന്റു​പ​ടി​യി​ൽ വീ​ടി​ന്റെ ഗേ​റ്റി​ൽ കു​ടു​ങ്ങി​യ കേ​ഴ​മാ​ൻ

കാടിറങ്ങിയെത്തിയ കേഴമാൻ വീടിന്‍റെ ഗേറ്റിൽ കുടുങ്ങി വനപാലകരെത്തി രക്ഷിച്ചു

കുമളി: കാടിറങ്ങിയെത്തിയ കേഴമാൻ വീടിന്റെ ഗേറ്റിൽ കുടുങ്ങി. വണ്ടിപ്പെരിയാർ വള്ളക്കടവ് ടിൻറുപടി ഭാഗത്തണ് സംഭവം. ഒന്നര മണിക്കൂറോളം ഇരുമ്പ് ഗേറ്റിൽ കുടുങ്ങിക്കിടന്ന കേഴമാനെ വനപാലകരെത്തി രക്ഷപ്പെടുത്തി. വണ്ടിപ്പെരിയാർ വള്ളക്കടവ്, തങ്കച്ചന്റെ വീടിന് സമീപത്തെ ഗേറ്റിലാണ് കേഴമാൻ കുടുങ്ങിയത്.

ഗേറ്റിൽ കേഴമാൻ കുടുങ്ങിയ വിവരം നാട്ടുകാർ വള്ളക്കടവ് ചെക്കു പോസ്റ്റിൽ അറിയിക്കുകയായിരുന്നു. വനപാലകരെത്തി കേഴമാനെ രക്ഷിച്ച് കാട്ടിലേക്ക് വിട്ടു. പീരുമേട്ടിൽനിന്നുള്ള ആർ.ആർ.ടി ടീം വരുന്നത് വരെ ഒന്നര മണിക്കൂറോളമാണ് കേഴമാൻ കുടുങ്ങിക്കിടന്നത്. വയറ്റിൽ ചെറിയ തോതിൽ മുറിവേറ്റ നിലയിലായിരുന്നെങ്കിലും മാൻ നദി കുറുകെ കടന്ന് കാട് കയറിപ്പോയതായി വനപാലകർ പറഞ്ഞു.

പെരിയാർ കടുവ സങ്കേതത്തിൽനിന്നും നാട്ടുകാരുടെ കൃഷിയിടങ്ങളിൽ പതിവായി കേഴ, മ്ലാവ്, പന്നി എന്നിവ എത്താറുണ്ട്. 

Tags:    
News Summary - Deer Trapped in House Gate Rescued by Forest Guards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.