തൊടുപുഴ നഗരസഭ പാർക്ക്​ സൂപ്പറാകും Leed pege4

* 80 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പാർക്കിൽ നടപ്പാക്കാനാരുങ്ങുന്നത്​ തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ മു​നി​സി​പ്പ​ൽ പാ​ർ​ക്ക്​ നവീകരണത്തിനൊരുങ്ങുന്നു. 80 ല​ക്ഷം രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പാ​ർ​ക്കി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. തുരു​െമ്പടുത്ത കളിയുപകരണങ്ങൾ മാറ്റുകയും പുതുതായി കൂടുതൽ കളിയുപകരണങ്ങൾ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്​. ​തൊ​ടു​പു​ഴ​യി​ൽ കു​ട്ടി​ക​ൾ​ക്ക് ഉ​ല്ല​സി​ക്കാ​നു​ള്ള ഏ​ക സ്ഥ​ല​മാ​ണ് മു​നി​സി​പ്പ​ൽ പാ​ർ​ക്ക്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളു​മാ​ണ് പാ​ർ​ക്കി​ൽ വൈകീട്ട്​ ചെ​ല​വി​ടാ​നെ​ത്തി​യി​രു​ന്ന​ത്. കോവിഡിനെ തുടർന്ന്​ പാർക്ക്​ അടച്ചിട്ടിരിക്കുകയാണ്​. ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്താണ്​​ പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​നാ​യി 65 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് രൂ​പം​ന​ൽ​കി​യത്​. കു​ട്ടി​ക​ൾ​ക്കാ​യി ടോ​യ്സ് കാ​റു​ക​ളു​ള്ള ട്രാ​ഫി​ക് പാ​ർ​ക്കും ട്രാ​ഫി​ക് നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വാ​ൻ​മാ​രാ​ക്കു​ന്ന​തി​നു​ള്ള മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ളും വാ​ട്ട​ർ സ്ലൈ​ഡിങ്​ സം​വി​ധാ​ന​വും ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​യാ​ണ് വി​ഭാ​വ​നം ചെ​യ്ത​ത്. ന​ഗ​ര​സ​ഭ​യു​ടെ ത​ന​ത് ഫ​ണ്ടി​ൽ​നി​ന്ന്​ 20 ല​ക്ഷം രൂ​പ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ 2016-17 വ​ർ​ഷം ന​ഗ​ര​സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വി​ന് അം​ഗീ​കാ​ര​മാ​യി ന​ൽ​കി​യ 71 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന്​ 45 ല​ക്ഷം രൂ​പ​യും ചേ​ർ​ത്താ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വി​നി​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. കോ​ട്ട​യം കേ​ന്ദ്ര​മാ​യ എ​ൻ​ജി​നീ​യ​റിങ്​​ കോ​ള​ജി​​ൻെറ മേ​ൽ​നോ​ട്ട​ത്തി​ൽ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യെ​ങ്കി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​യി​ല്ല. പാ​ർ​ക്കി​ൽ പു​തു​താ​യി സൈ​ക്കി​ൾ ട്രാ​ക്ക് സ്ഥാ​പി​ക്കുന്നുണ്ട്​. പ്ര​കൃ​തി​ദ​ത്ത​മാ​യ ശു​ദ്ധ​ജ​ലം ല​ഭി​ക്കാ​ൻ കി​ണ​ർ നി​ർ​മി​ക്കും. തൊ​ടു​പു​ഴ​യി​ലെ പ്ര​ദേ​ശി​ക ക​ലാ​ക​ര​ന്മാ​ർ​ക്ക് അ​വ​രു​ടെ ക​ല​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ സാം​സ്കാ​രി​ക കേ​ന്ദ്ര​വും നിർമിക്കും. പാ​ർ​ക്കി​ലെ മ​ത്സ്യ​കു​ള​ത്തി​ലെ വെ​ള്ളം വ​റ്റി​ച്ച് ഇ​വി​ടെ കു​ട്ടി​ക​ൾ​ക്ക് ക​ളി​ക്കാ​നു​ള്ള സം​വി​ധാ​ന​മൊ​രു​ക്കും. മാ​താ​പി​താ​ക്ക​ൾ​ക്ക് ഇ​ത് വീ​ക്ഷി​ക്കാ​നാ​യി ഇ​തി​നുചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ളും ഒ​രു​ക്കും. വൈ​ദ്യു​തി വി​ള​ക്കു​ക​ളും മാ​റ്റി സ്ഥാ​പി​ക്കും. ഇ​ത്ത​ര​ത്തി​ൽ പാ​ർ​ക്കി​‍ൻെറ മു​ഖച്ഛായ പൂ​ർ​ണ​മാ​യും മാ​റ്റു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ന​വീ​ക​ര​ണം. രണ്ടുദിവസത്തിനുള്ളിൽ നിർമാണം ആരംഭിക്കുമെന്നും ഏ​റ്റ​വും വേ​ഗ​ത്തി​ൽ നി​ർ​മാ​ണജോലി പൂ​ർ​ത്തി​യാ​ക്കി പാ​ർ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.