മൂന്നാർ യാത്ര: ഒച്ചി​െൻറ വേഗം; മൂന്നിരട്ടി സമയം leed pege 4

മൂന്നാർ യാത്ര: ഒച്ചി​ൻെറ വേഗം; മൂന്നിരട്ടി സമയം leed pege 4 അടിമാലി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള യാത്ര കുരുക്കാകുന്നു. സീസണ്‍ തുടങ്ങിയതോടെയാണു ഗതാഗതക്കുരുക്ക് വര്‍ധിച്ചത്. നേര്യമംഗലം മുതൽ മൂന്നാർ വരെ 60 കി.മി ദൂരം പിന്നിടാൻ മൂന്നിരട്ടിയിലേറെ സമയമാണ്​ പലപ്പോഴുമെടുക്കുന്നത്​. രണ്ടാഴ്​ചയായി മിക്ക ദിവസങ്ങളും ഈ പാതയില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍പെടുന്നു. ടൂറിസ്​റ്റുകളുടേത് ഉള്‍പ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു മൂന്നാറിലേക്ക് മലകയറിയെത്തുന്നത്. കോവിഡ് ഭീതിയില്‍ യാത്രക്കാര്‍ പൊതുഗതാഗത സംവിധാനം ഒഴിവാക്കി സ്വന്തം വാഹനങ്ങളെ ആശ്രയിച്ചുതുടങ്ങിയതും വാഹനപ്പെരുപ്പത്തിന്​ കാരണമാണ്​. നേര്യമംഗലം പാലം കഴിയുന്നതോടെ കാനനഭംഗി ആസ്വദിക്കുന്നതിനും വെള്ളച്ചാട്ടങ്ങള്‍ കാണുന്നതിനും വളവിലുള്‍പ്പെടെ സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയുള്ള കാഴ്ച കാണലും ഗതാഗതക്കുരുക്ക് കടുപ്പിക്കുന്നു. അതിനിടെ, വാഹനങ്ങള്‍ അപകടത്തില്‍പെടുന്നതും കേടാകുന്നതും പതിവ്​. ഇന്ധനം തീര്‍ന്ന്​ നടുറോഡില്‍ ഒരുവാഹനം കുടുങ്ങുമ്പോള്‍ പിന്നാലെയുള്ള വാഹനങ്ങളും പെടും. വാഹനത്തി​ൻെറ ഇന്ധനക്ഷമതയെ വിശ്വസിച്ച്​ ധൈര്യമായി ഡ്രൈവ് ചെയ്യുന്നവര്‍ അവിചാരിതമായി കുരുക്കില്‍പെട്ട് ഇന്ധനം തീര്‍ന്ന്​ വഴിയില്‍ കുടുങ്ങുന്ന സംഭവങ്ങളുമുണ്ട്. ഹെയര്‍പ്പിന്‍ വളവുകളിലൂടെയും കയറ്റിറക്കങ്ങളിലൂടെയും അലക്ഷ്യമായും അമിതവേഗത്തിലും വാഹനമോടിക്കുന്നവരും ഏറെ. അശ്രദ്ധമായും അനാവശ്യമായുമുള്ള മറികടക്കലും ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും ഇടവരുത്തുന്നു. കാര്‍-ബൈക്ക് യാത്രക്കാരാണ് പ്രധാനമായും പ്രശ്‌നങ്ങളുണ്ടാക്കുന്നത്. വലിയ വാഹനങ്ങള്‍ക്കും ഭാരവാഹനങ്ങള്‍ക്കും നിയന്ത്രണമുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. ഗതാഗതക്കുരുക്കില്‍ ആംബുലന്‍സുകള്‍ പോലും കുടുങ്ങുന്നതു ദുരിതം ഇരട്ടിയാക്കുന്നു. ദേവികുളം താലൂക്കില്‍ ചികിത്സ സൗകര്യം അപര്യാപ്തമാണെന്നതിനാല്‍ ഈ പാതവഴി മറ്റ് ജില്ലകളിലെത്തിയാലെ വിദഗ്​ധ ചികിത്സ കിട്ടൂ. മല കയറിയെത്തുന്ന ടിപ്പര്‍-ടോറസ് ലോറികളുടെ എണ്ണവും കൂടുതലാണ്​. റോഡ് പണികള്‍ക്കുള്ള നിര്‍മാണ സാമഗ്രികളും ഈ പാതയിലൂടെയാകു​േമ്പാള്‍ സ്ഥിതി കൂടുതല്‍ വഷളാകുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഗതാഗതക്കുരുക്ക് അതിരൂക്ഷം. TDL traffic block കൊച്ചി-മധുര ദേശീയപാതയിൽ നേര്യമംഗലത്തിനും മൂന്നാറിനുമിടയിൽ ​ കുരുക്കിലായ വാഹനങ്ങൾ വന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത്​ നിരീക്ഷിക്കാൻ തമിഴ്​നാട്​ നെടുങ്കണ്ടം: വന്യ ജീവികൾ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നുണ്ടോ എന്നറിയാൻ അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കാൻ തമിഴ്​നാട് വനംവകുപ്പ് പദ്ധതി തയാറാക്കുന്നു. കേരള -തമിഴ്​നാട് അതിർത്തിയിൽ രാമക്കൽമേട് ഉൾ​െപ്പടെ പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുന്നതിനാണ് തമിഴ്​നാട് വനംവകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതോടെ വനംകൊള്ളയും സമാന്തര പാത വഴിയുള്ള ലഹരികടത്തിനും തടയിടാനാവുമെന്നാണ് പ്രതീക്ഷ. തമിഴ്​നാടിൻെറയും കേരളത്തിൻെറയും വനമേഖലകളിൽനിന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലേക്ക്​ എത്തുന്നത് പതിവാണ്. കുരങ്ങ് ശല്യവും രൂക്ഷമാണ്. തമിഴ്​നാട് അധീന വനമേഖലയിൽനിന്ന്​ കടുവ ഉൾ​െപ്പടെ മൃഗങ്ങൾ രാമക്കൽമേട്, അണക്കരമെട്ട് തുടങ്ങിയ പ്രദേശങ്ങളിൽ എത്താറുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക്​ കടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കാമറ സ്ഥാപിക്കുന്നത്. കാമറ സ്​ഥാപിക്കുന്നതോടെ വനമേഖലയിലേക്കുള്ള അനധികൃത കടന്നുകയറ്റം കണ്ടെത്താനും സമാന്തര പാത വഴിയുള്ള ലഹരികടത്തിന്​ തടയിടാനും കഴിയുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.