കോവിഡ്​ വാക്​സിനേഷന്​ ജില്ലയിൽ ഒമ്പത്​ കേന്ദ്രങ്ങൾ leed pege 2

* ഒരുദിവസം 900 പേർക്ക്​ കുത്തിവെപ്പ്​ നൽകാനാവുന്ന വിധത്തിലാണ്​ ക്രമീകരണം തൊട​ുപുഴ: കോവിഡ്​ വാക്​സിനേഷൻ നൽകാൻ ജില്ലയിൽ ഒമ്പത്​ കേന്ദ്രങ്ങൾ സജ്ജം. ജനുവരി 16നാണ്​ വാക്​സിൻ ​കുത്തിവെക്കാൻ തീരുമാനിച്ചിരിക്കുന്നത്​. ഇടുക്കി ജില്ല ആശുപത്രി, തൊടുപുഴ ജില്ല ഹോസ്​പിറ്റൽ, മുതലക്കോടം ഹോളി ഫാമിലി ഹോസ്​പിറ്റൽ, കട്ടപ്പന താലൂക്ക്​ ഹോസ്​പിറ്റൽ, ചിത്തിരപുരം സാമൂഹ്യആരോഗ്യ കേന്ദ്രം, രാജാക്കാട്​ സി.എച്ച്​.സി, നെടുങ്കണ്ടം താലൂക്ക്​ ഹോസ്​പിറ്റൽ, കട്ടപ്പന സൻെറ്​ജോൺസ്​ ഹോസ്​പിറ്റൽ, പീരുമേട്​ താലൂക്ക്​ ഹോസ്​പിറ്റൽ എന്നിവിടങ്ങളിലാണ്​ വാക്​സിനേഷൻ എടുക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്​. ആദ്യ ഘട്ടത്തിൽ 7500 ​പേർക്ക്​ കോവിഡ്​ വാക്​സിൻ നൽകാനുള്ള ഒരുക്കമാണ്​ പൂർത്തിയായിരിക്കുന്നത്​. സർക്കാർ സ്വകാര്യ മേഖലയിലുള്ള എല്ലാ വിഭാഗം ആരോഗ്യ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, അംഗൻവാടി ജീവനക്കാർ, ആശാ വർക്കർമാർ എന്നിവർക്കാണ്​ ആദ്യഘട്ടത്തിൽ വാക്​സിൻ ലഭ്യമാകുക. 7800പേർ രജിസ്​റ്റർ ചെയ്​തു ജില്ലയിൽ ഈ വിഭാഗത്തിൽ 7800പേർ രജിസ്​റ്റർ ചെയ്​തിട്ടുണ്ട്​. വാക്​സിൻ വിതരണത്തിന്​ മുന്നോടിയായി രണ്ടുതവണ ​ജില്ലയിൽ ഡ്രൈ റൺ നടത്തിയിരുന്നു. ആദ്യ ഡ്രൈറൺ വാഴത്തോപ്പ്​ പ്രാഥമികാരാഗ്യ കേന്ദ്രത്തിലും രണ്ടാമത്തേത്​ ഇടുക്കി മെഡിക്കൽ കോളജിലും മുതലക്കോടം ഹോളി ഫാമിലി ഹോസ്​പിറ്റലിലും പള്ളിവാസൽ പഞ്ചായത്ത്​ കമ്മ്യൂണിറ്റി ഹാളിലുമാണ്​ നടന്നത്​. വാക്​സിൻ സംഭരിക്കുന്നതിനായി ജില്ലയിൽ 60 കോൾഡ്​ ചെയിൻ പോയൻറുകളും ജില്ല വാക്​സിൻ സ്​റ്റോറും സജ്ജമാണെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ അറിയിച്ചു. വകുപ്പിന്​ കീഴിൽ 326 വാക്​സിനേറ്റർമാരാണുള്ളത്​. ആവശ്യമായിവന്നാൽ സ്വകാര്യ ആശുപത്രികളിലെ സ്​റ്റാഫ്​ നഴ്​സുമ​ാരെയും കുത്തിവെപ്പ്​ നടത്താൻ നിയോഗിക്കും. നടപടിക്രമങ്ങൾ ഇങ്ങനെ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തുന്ന ആളുടെ ശരീര താപനില ആദ്യം പരിശോധിക്കും. തുടര്‍ന്ന് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കിയശേഷം ഒന്നാം വാക്സിനേഷന്‍ ഓഫിസറുടെ മുന്നില്‍ തിരിച്ചറിയല്‍ രേഖയുമായി എത്തണം. രേഖ പരിശോധിച്ച് ഉറപ്പാക്കിയശേഷം രണ്ടാം വാക്സിനേഷന്‍ ഓഫിസറുടെ സമീപത്തേക്ക് കടത്തിവിടും. രണ്ടാം വാക്സിനേഷന്‍ ഓഫിസര്‍ വാക്സിനേഷന്‍ സ്വീകരിക്കാനായി എത്തിയ ആളുടെ വിവരങ്ങള്‍ പോര്‍ട്ടലിലെ വിവരങ്ങളുമായി ഒത്തുനോക്കും. മൂന്നാം വാക്സിനേഷന്‍ ഓഫിസര്‍ പ്രതിരോധ കുത്തിവെപ്പ് സ്വീകരിക്കാന്‍ എത്തിയ ആള്‍ക്ക് വാക്സിനേഷനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കി കുത്തിവെപ്പ് മുറിയിലേക്ക് കടത്തിവിടും. കുത്തി​െവപ്പ്​ നല്‍കിയശേഷം കുത്തി​െവപ്പ്​ സ്വീകരിച്ച വ്യക്തിയെ നിരീക്ഷണ മുറിയിലേക്ക് മാറ്റും. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടോ എന്നറിയാന്‍ അരമണിക്കൂര്‍ നിരീക്ഷണത്തില്‍ ​െവക്കും. വാക്സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഉടന്‍ ചികിത്സ ലഭ്യമാകുന്നതിനായി ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങളും വാക്‌സിനേഷന്‍ സൈറ്റില്‍ സജ്ജീകരിക്കും. ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ വീട്ടിലേക്ക് തിരികെ അയക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.