തൊടുപുഴ: ഉപയോഗശേഷം പാഴെന്നുപറഞ്ഞ് ഇനിയൊന്നും വലിച്ചെറിയേണ്ട...പേപ്പറായാലും പ്ലാസ്റ്റിക് ആയാലും... വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ തരംതിരിച്ച് വൃത്തിയായി സൂക്ഷിച്ചുവെച്ചാല്‍ മതി. ഹരിതകര്‍മ സേന കൊണ്ടുപൊയ്‌ക്കൊള്ളും. 18 അജൈവ പാഴ്വസ്തുക്കള്‍ക്കാണ് വിലനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായത്. ഈ പാഴ്വസ്തുക്കള് ഹരിതകര്‍മ സേനയില്‍നിന്ന് സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ക്ലീന്‍ കേരള കമ്പനി ഏറ്റെടുത്ത് വിവിധ ഏജന്‍സികള്‍ക്ക് പുനരുപയോഗത്തിനായി കൈമാറും. അതില്‍നിന്ന് ലഭിക്കുന്ന തുക നാടിനെ മാലിന്യമുക്തമാക്കി പരിപാലിക്കുന്നതിനായി സേവനം ചെയ്യുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് നൽകും. മീന്‍ മേടിക്കുമ്പോഴും പുതിയ ഡ്രസുകള്‍ വാങ്ങുമ്പോഴുമൊക്കെ ലഭിക്കുന്ന പ്ലാസ്റ്റിക്കും പാല്‍ക്കവറുകളുമുള്‍പ്പെടെ 18അജൈവ പാഴ്വസ്തുക്കള്‍ക്കാണ് ക്ലീന്‍ കേരള കമ്പനി വിലനിശ്ചയിച്ചത്. സംസ്ഥാനത്ത് ഒരു സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനം അജൈവ പാഴ്വസ്തുക്കള്‍ക്ക് വില നിശ്ചയിക്കുന്നത് ആദ്യമാണ്. പാഴ്വസ്തുക്കള് അമര്‍ത്തി അട്ടിയാക്കി തിരിച്ചതിനും(വെയില്‍ഡ്) അല്ലാത്തവക്കും പ്രത്യേക വിലയാണ്. പുനരുപയോഗം സാധ്യമായ പ്ലാസ്റ്റിക്കിന് 18 രൂപയും പാല്‍ക്കവറിന് 12 രൂപയും പ്ലാസ്റ്റിക്ക് മദ്യക്കുപ്പിക്ക് കിലോക്ക് 12രൂപയും ചില്ലുകുപ്പിക്ക് ഒരുരൂപയും വിലകിട്ടും. വീടുകൾ/ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന വൃത്തിയുള്ള , ഈര്‍പ്പരഹിതമായ അജൈവ പാഴ്വസ്തുക്കള് തരംതിരിച്ച് നല്‍കുമ്പോള്‍ മാത്രമാണ് ഈ വില ലഭിക്കുന്നത്. ആ ജോലിയാണ് ഗ്രാമപഞ്ചായത്തുകളുടെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റികളില്‍ ഓരോ ഹരിതകര്‍മ സേനാംഗവും ചെയ്യുന്നത്. പാഴ്വസ്തുക്കളുടെ സര്‍ക്കാര്‍വില (കിലോക്ക്) ഇങ്ങനെ കട്ടി പ്ലാസ്റ്റിക്-8/6രൂപ, പെറ്റ് ബോട്ടില്‍ 15/12 രൂപ, പ്ലാസ്റ്റിക് മദ്യക്കുപ്പി12/10രൂപ, പഴയ പത്രങ്ങള്‍ 8/6 രൂപ, കാര്‍ഡ്ബോര്‍ഡ് 4/3 രൂപ, ബിബി (മിക്‌സ് പേപ്പര്‍), ബാഗുകള്‍ പോലുള്ളവ 5/4 രൂപ, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന പോളിപ്രൊപ്പിലിന്‍ കണ്ടെയ്‌നറുകള്‍ 15/10 രൂപ, കോസ്മറ്റിക് വസ്തുക്കളും എണ്ണയും മറ്റും സൂക്ഷിക്കുന്ന എച്ച്.ഡി.പി (ഹൈ ഡെന്‍സിറ്റി പോളി എത്തിലീന്‍) കുപ്പികള്‍ 17/15 രൂപ, പ്ലാസ്റ്റിക്ക് ചരടുകളും വാഹനഭാഗങ്ങളും നിര്‍മിക്കുന്ന പോളി പ്രൊപ്പിലിന്‍ 15/10 രൂപ, അലുമിനിയം കാന്‍ 40/30 രൂപ, സ്റ്റീല്‍ 20/15 രൂപ, പാഴ് ഇരുമ്പ് വസ്തുക്കള്‍ 15 രൂപ, ചില്ലുമാലിന്യം 0.75 രൂപ, ചില്ലുകുപ്പി ഒരെണ്ണം- 1രൂപ. സാധാ പ്ലാസ്റ്റിക് 7/5 രൂപ. കളര്‍ എച്ച്.എം 8/4 രൂപ,നോണ്‍ വൂവണ്‍ ബാഗുകള്‍ 5/3 രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.