കൈവിടരുതേ...​ കോവിഡ്​ ജാഗ്രത id2 leed

* രോഗബാധിതരുടെ എണ്ണം 301ലേക്ക്​ * ജില്ലയിലെ ഏറ്റവും ഉയർന്ന കണക്ക്​ തൊടുപുഴ: ജാഗ്രത കുറഞ്ഞതോടെ ജില്ലയിൽ കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ വൻവർധന. 301 പേര്‍ക്കാണ്​ വെള്ളിയാഴ്​ച കോവിഡ് -19 സ്ഥിരീകരിച്ചത്​. ജില്ലയിലെ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിതെന്നത്​ ആരോഗ്യവകുപ്പ്​ ചൂണ്ടിക്കാട്ടി. കോവിഡ്​ വ്യാപന സമയത്തുപോലും മറ്റ്​ ജില്ലകളെ അപേക്ഷിച്ച്​ ഇടുക്കിയിൽ പൊതുവേ കേസുകൾ കുറവാണ്​ റിപ്പോർട്ട്​ ​ചെയ്​തിരുന്നത്. എന്നാൽ, ഇ​േപ്പാൾ മറ്റ്​ ജില്ലകളിൽ കേസുകൾ കുറയുന്ന സാഹചര്യത്തിലും ഇടുക്കിയിൽ വർധനയാണ്​ രേഖപ്പെടുത്തുന്നത്​. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ഡി.എം.ഒ എൻ. പ്രിയ ചൂണ്ടിക്കാട്ടി. കൂടാതെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ നിയന്ത്രണങ്ങള്‍, സാമൂഹിക അകലം തുടങ്ങിയവ ജില്ലയില്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ജില്ലയില്‍ 15 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയമിച്ചതായും കലക്​ടർ അറിയിച്ചു. ഇവരോട്​ കർശന പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്​. 293 ​​പേർക്കും സമ്പർക്കം 293 പേർക്കും സമ്പർക്കത്തിലൂടെയാണ് വെള്ളിയാഴ്​ച രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യപ്രവർത്തകനും അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ ആറ്​ കേസുകളാണ്​ സ്ഥിരീകരിച്ചത്​. അടിമാലി കൊരങ്ങാട്ടി സ്വദേശിയായ മൂന്ന് വയസ്സുകാരൻ, അടിമാലി വാളറ സ്വദേശിനി (25), കുമാരമംഗലം സ്വദേശി (68), മാങ്കുളം സ്വദേശി (35), കട്ടപ്പന എട്ടാംമൈൽ സ്വദേശിനി (28), പീരുമേട് കരടിക്കുഴി സ്വദേശി (58) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -13, ആലക്കോട് -3, അറക്കുളം -9, അയ്യപ്പന്‍കോവില്‍ -7, ബൈസൺവാലി- 1, ചക്കുപള്ളം- 15, ചിന്നക്കനാൽ- 1, ദേവികുളം -3, ഇടവെട്ടി- 12, ഏലപ്പാറ -4, ഇരട്ടയാര്‍- 6, കഞ്ഞിക്കുഴി- 1, കാമാക്ഷി -4, കാഞ്ചിയാര്‍ -32, കരിമണ്ണൂര്‍- 2, കരിങ്കുന്നം -4, കരുണാപുരം- 11, കട്ടപ്പന- 70, കൊക്കയാര്‍ -2, കൊന്നത്തടി- 1, കുടയത്തൂർ- 9, കുമാരമംഗലം- 5, കുമളി- 2, മണക്കാട് -2, മാങ്കുളം -5, മറയൂർ -1, മരിയാപുരം- 8, മൂന്നാര്‍ -1, മുട്ടം- 3, നെടുങ്കണ്ടം- 3, പള്ളിവാസല്‍ -2, പീരുമേട് -3, പെരുവന്താനം -2, പുറപ്പുഴ -1-, ശാന്തന്‍പാറ- 5, സേനാപതി- 1, തൊടുപുഴ -18, ഉടുമ്പന്നൂര്‍- 06, ഉപ്പുതറ- 7 ,വണ്ടന്മേട്- 4, വണ്ടിപ്പെരിയാർ- 1, വണ്ണപ്പുറം -2, വാത്തിക്കുടി -2, വാഴത്തോപ്പ് -1, വെള്ളത്തൂവല്‍ -5, വെള്ളിയാമറ്റം -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.