തൊടുപുഴ: വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച വോട്ടര്‍പട്ടിക നിരീക്ഷകനായ സപ്ലൈകോ ചെയര്‍മാനും എം.ഡിയുമായ അലി അസ്ഗര്‍ പാഷ ജില്ലയിലെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞം പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ല കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഉേദ്യാഗസ്ഥരുടെയും അവലോകനയോഗത്തിലാണ് നടപടികള്‍ വിലയിരുത്തിയത്. ഈ മാസം എട്ടിന് പുറത്തിറങ്ങിയ കരട് വോട്ടര്‍പട്ടിക പ്രകാരം ജില്ലയില്‍ ആകെ 8,89,188 വോട്ടര്‍മാരാണുള്ളത്. ജില്ലയില്‍ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലായി 1003 പോളിങ് സ്റ്റേഷനാണുള്ളത്. ഈമാസം 30 വരെ നടന്നുവരുന്ന പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ യജ്ഞത്തിലൂടെ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കലും തിരുത്തലുകളും തുടര്‍ന്നുവരുകയാണ്. ഡിസംബർ 25 വരെ പട്ടികയില്‍ സൂക്ഷ്മപരിശോധന നടത്തും. 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികള്‍ cmd@supplycomail.com എന്ന ഇ-മെയിലില്‍ അയക്കാവുന്നതാണ്. അതിര്‍ത്തി ജില്ലയെന്നതുകൊണ്ട് ഇരട്ട വോട്ടുകളുണ്ടാകാനുള്ള സാധ്യത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഒബ്‌സര്‍വറുടെ ശ്രദ്ധയില്‍പെടുത്തി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ജില്ലയിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, അസി. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫിസര്‍മാര്‍, ഇലക്ഷന് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് അധ്യക്ഷത വഹിച്ചു. െതരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ വി.ആര്‍. ലത പട്ടിക പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. TDL VOTER സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇടുക്കി കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ വോട്ടര്‍പട്ടിക നിരീക്ഷകന്‍ അലി അസ്ഗര്‍ പാഷ സംസാരിക്കുന്നു ...................... ഭരണഘടന ദിനാചരണം ഇടുക്കി: ഭരണഘടന ദിനത്തിൻെറ ഭാഗമായി ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷൻ ജീവനക്കാര്‍ക്ക് ജില്ല കലക്ടര്‍ ഷീബ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങള്‍ നടപ്പാക്കുന്നതോടൊപ്പം മൗലിക കടമകള്‍ നിര്‍വഹിക്കേണ്ടത് മറക്കാന്‍ പാടില്ലെന്ന് ഭരണഘടനാ ദിന സന്ദേശത്തില്‍ ജില്ല കലക്ടർ ഓര്‍മിപ്പിച്ചു. ജില്ല പൊലീസ് മേധാവി ആര്‍. കറുപ്പുസ്വാമി, എ.ഡി.എം ഷൈജു പി. ജേക്കബ്, വകുപ്പുതല മേലുദ്യോഗസ്ഥര്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തൊടുപുഴ: ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും അന്തസ്സും പരിപാലിക്കാന്‍ എല്ലാ പൗരന്മാരും കടപ്പെട്ടവരാണെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ട്രീസ ജോസ് കാവലത്ത് പറഞ്ഞു. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളും വിഭാവനം ചെയ്യുന്ന മൂല്യങ്ങളുമാണ് നമ്മുടെ ജനാധിപത്യ സംവിധാനത്തിൻെറ ആണിക്കല്ലെന്ന് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ഭരണഘടന ദിനാചരണത്തില്‍ സന്ദേശം നല്‍കി അവര്‍ പറഞ്ഞു. ഭരണഘടനയുടെ ആമുഖം പ്രസിഡൻറ് വായിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ജീവനക്കാരും പരിപാടിയില്‍ പങ്കെടുത്തു. TDL COLLECTOR ഭരണഘടനാദിനത്തിൻെറ ഭാഗമായി ഇടുക്കി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സ്റ്റേഷൻ ജീവനക്കാര്‍ക്ക് ജില്ല കലക്ടര്‍ ഷീബാ ജോര്‍ജ് ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.