കാണിക്കവഞ്ചി തകര്‍ത്ത കേസില്‍ 62കാരന്‍ അറസ്റ്റില്‍

നെടുങ്കണ്ടം: ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചിയും താഴികക്കുടവും അടിച്ചുതകര്‍ത്ത കേസില്‍ വയോധികനെ കമ്പംമെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാര്‍ അല്ലിയാര്‍ കിഴക്കേപറമ്പില്‍ സുരേന്ദ്രനാണ്​ (62) പിടിയിലായത്. അല്ലിയാര്‍ ശ്രീധര്‍മശാസ്ത ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി മറിച്ചിടുകയും താഴികക്കുടം എറിഞ്ഞുടക്കുകയും ചെയ്​തെന്നാണ്​ കേസ്. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിലാണ്​ അറസ്റ്റ്. 10,000 രൂപയുടെ നഷ്ടം വരുത്തിയതായി പരാതിയില്‍ പറയുന്നു. സമീപത്തെ വയോധികയുടെ മാടം തകര്‍ത്തതായും പരാതിയുണ്ട്. കമ്പംമെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.