പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്​ദാനം ചെയ്​ത്​ 50 ലക്ഷം തട്ടി

കട്ടപ്പന: പകുതി വിലയിൽ മൊബൈൽ ഫോൺ വാഗ്​ദാനം ചെയ്​ത്​ വ്യാപാരികളിൽനിന്ന്​ 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമളി വെള്ളാരംകുന്ന് സ്വദേശി പീറ്റര്‍ നൈനാനാണ് തിരുവനന്തപുരം സ്വദേശിയായ റസല്‍ ഫ്രാന്‍സിസിനെതിരെ കട്ടപ്പന പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. 20,000 രൂപ വിലയുള്ള ഫോൺ 10,000ന് നൽകാമെന്നായിരുന്നത്രെ വാഗ്​ദാനം. കഴിഞ്ഞ മേയ് മാസത്തിലാണ് പരാതിക്കാരനായ പീറ്റർ നൈനാനും റസൽ ഫ്രാൻസിസും ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ മൊബൈല്‍ ഫോൺ വിൽപനക്ക്​ എത്തിച്ചത്​. വെള്ളാരംകുന്ന് സ്വദേശിയായ പീറ്റര്‍ ആവശ്യക്കാരായ മൊബൈൽ വ്യാപാരികളിൽനിന്ന് മുന്‍കൂറായി പണം വാങ്ങിയശേഷം, ഈ തുക റസലിന് കൈമാറുകയും പിന്നീട് മൊബൈല്‍ ഫോണ്‍ എത്തിച്ചുനല്‍കുകയുമായിരുന്നു ചെയ്തിരുന്നത്. ആദ്യ മാസങ്ങളില്‍ ഇടപാടുകള്‍ കൃത്യമായിരുന്നു. പിന്നീട് റസല്‍ പണം പലപ്പോഴായി കൈപ്പറ്റിയെങ്കിലും മൊബൈല്‍ ഫോണുകള്‍ നല്‍കിയില്ലെന്ന് പൊലീസിന് ലഭിച്ച പരാതിയിൽ പറയുന്നു. പലതവണയായി 50 ലക്ഷത്തോളം രൂപയാണ് വ്യാപാരികളില്‍നിന്ന്​ ഇരുവരും കൈപ്പറ്റിയത്. ഇടപാടുകളില്‍ വീഴ്​ചയുണ്ടായതോടെ വ്യാപാരികള്‍ പീറ്ററിനെ സമീപിക്കുകയായിരുന്നു. റസലുമായി ബന്ധപ്പെട്ടെങ്കിലും മൊബൈല്‍ ഫോണുകള്‍ എത്തിച്ചുനല്‍കാന്‍ ഇയാള്‍ തയാറായില്ല. റസല്‍ നല്‍കിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പീറ്റര്‍ പണം നിക്ഷേപിച്ചിരുന്നത്. ഇയാളുടെ പരാതിയില്‍ കട്ടപ്പന സി.ഐ. വിശാല്‍ ജോണ്‍സ​ൻെറ നേതൃത്വത്തിലാണ്​ അന്വേഷണം തുടങ്ങിയത്​. കോവിഡ് വാക്സിന്‍ വിതരണത്തിന് ജില്ല സുസജ്ജം തൊടുപുഴ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിച്ചെടുത്ത കോവിഡ് വാക്​സിന്‍ ജില്ലയിലെത്തി. പ്രത്യേക താപനിലയില്‍ ക്രമീകരിച്ച ബോക്‌സുകളില്‍ 9240 ഡോസ് വാക്സിനാണ് എറണാകുളത്തുനിന്ന് ഇടുക്കിയിലേക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ കൊണ്ടുവന്നത്. പുണെ സെറം ഇന്‍സ്​റ്റിറ്റ്യൂട്ടില്‍ വികസിപ്പിച്ച വാക്സിന്‍ ബുധനാഴ്​ച രാവിലെ 10.45ന് നെടുമ്പാശ്ശേരിയില്‍ എത്തിച്ച്​ അവിടെനിന്ന്​ പ്രത്യേക ട്രക്കുകളില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ റീജനല്‍ വാക്സിന്‍ സ്​റ്റോറില്‍ കൊണ്ടുവന്നു. ഇവിടെനിന്നാണ്​ ജില്ലയിലേക്ക്​ കൊണ്ടുവന്നത്. വ്യാഴം, വെള്ളി ദിവസങ്ങളിലായി വാക്സിന്‍ വിതരണകേന്ദ്രങ്ങളില്‍ എത്തിക്കും. വിതരണത്തി​ൻെറ ജില്ലതല ഉദ്ഘാടനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഇടുക്കി ജില്ല ആശുപത്രിയില്‍ ശനിയാഴ്​ച രാവിലെ 8.30ന്​ നിര്‍വഹിക്കും. വാക്സിന്‍ വിതരണത്തി​ൻെറ എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോക്ടര്‍ പ്രിയ.എന്‍ അറിയിച്ചു. രജിസ്​റ്റർ ചെയ്​ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. ജില്ല ആശുപത്രി(മെഡിക്കല്‍ കോളജ്), തൊടുപുഴ ജില്ല ആശുപത്രി, കട്ടപ്പന താലൂക്ക് ആശുപത്രി, ചിത്തിരപുരം സി.എച്ച്.സി, രാജാക്കാട് സി.എച്ച് സി, നെടുംങ്കണ്ടം താലൂക്ക് ആശുപത്രി, പീരുമേട് താലൂക്ക് ആശുപത്രി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, സൻെറ്​ ജോണ്‍സ് കട്ടപ്പന എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങള്‍. ചിത്രം: ജില്ല മെഡിക്കല്‍ ഓഫിസിലെ സ്​റ്റോറിലേക്ക് വാക്‌സിനുകള്‍ എത്തിക്കുന്നു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എന്‍. പ്രിയ, ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. സുരേഷ് വര്‍ഗീസ് തുടങ്ങിയവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.