മൂന്നാർ: ഭൂപ്രശ്‌നങ്ങളും കൈയേറ്റ ആരോപണങ്ങളും ഏറെയുള്ള ദേവികുളത്തെ റവന്യൂ ഓഫിസുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലമാറ്റം. പ്രധാന തസ്തികയിലടക്കം ജോലിചെയ്യുന്ന 38 ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റം. ഇതോടെ ഓഫിസുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. ആര്‍.ഡി.ഒ ഓഫിസില്‍ സീനിയര്‍ സൂപ്രണ്ട് അടക്കം ഏഴുപേരെയും താലൂക്ക് ഓഫിസില്‍ രണ്ട് തഹസില്‍ദാര്‍, 10 ഡെപ്യൂട്ടി തഹസില്‍ദാര്‍, ഒമ്പത് വില്ലേജ് ഓഫിസര്‍മാര്‍, 10 യു.ഡി ക്ലര്‍ക്ക് എന്നിവരടക്കം 31 പേരെയുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കൈയേറ്റക്കേസുകളടക്കം വിവാദമായ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശമാണ് മൂന്നാര്‍ മേഖല. മണ്ണെടുപ്പും മരംമുറിക്കലും ഭൂമി കൈയോറ്റവും തുടങ്ങിയ നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് റവന്യൂ ഓഫിസുകളില്‍ ഓരോ ദിവസവും എത്തുന്നത്. കോടതിക്കേസുകളുടെ കാര്യത്തിലും മറിച്ചല്ല സ്ഥിതി. എന്നാല്‍, ഇപ്പോള്‍ ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ജീവനക്കാര്‍ ഓഫിസുകളില്‍ ഇല്ല. പുതിയ ജീവനക്കാരെ നിയമിക്കാതെ നിലവിലുള്ളവര്‍ മാറിപ്പോയത് ഓഫിസിൻെറ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.