ജില്ലയില്‍ കോവിഡ് ബാധിതര്‍ 336 LEAD

പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്നത്​ തൊടുപുഴ: ജില്ലയില്‍ 336 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രണ്ടാഴ്​ചയായി രോഗികളുടെ എണ്ണം ഉയരുകയായിരുന്നു. ജാഗ്രത കുറയുന്നതി​ൻെറ പ്രശ്​നമാണ്​ ജില്ലയിൽ കേസുകൾ കുതിച്ചുയരുന്നതിന്​ കാരണമെന്ന്​ ആരോഗ്യവകുപ്പ്​ അധികൃതർ പറഞ്ഞു. 322 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവർത്തകർക്കും ഇതര സംസ്ഥാനക്കാരായ മൂന്ന് പേർക്കും ജില്ലയിൽ ബുധനാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതിൽ ഉറവിടം വ്യക്തമല്ലാതെ ഒമ്പത്​ കേസുകളുമുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് : അടിമാലി -10, ആലക്കോട് -രണ്ട്​, അറക്കുളം -അഞ്ച്​, അയ്യപ്പന്‍കോവില്‍ -അഞ്ച്​, ചക്കുപള്ളം -മൂന്ന്​, ഇടവെട്ടി -ഒന്ന്​, ഏലപ്പാറ -മൂന്ന്​, ഇരട്ടയാര്‍ -ഏഴ്​, കഞ്ഞിക്കുഴി -ഒന്ന്​, കാമാക്ഷി -ഏഴ്​, കാഞ്ചിയാര്‍ -എട്ട്​, കാന്തല്ലൂർ -ഒന്ന്​, കരിമണ്ണൂര്‍ -നാല്​, കരിങ്കുന്നം -രണ്ട്​, കരുണാപുരം -20, കട്ടപ്പന -29, കൊക്കയാര്‍ -24, കൊന്നത്തടി -ആറ്​, കുടയത്തൂർ -ഒമ്പത്​, കുമാരമംഗലം -14, കുമളി -രണ്ട്​, മണക്കാട് -നാല്​, മറയൂർ -അഞ്ച്​, മരിയാപുരം -മൂന്ന്​, മൂന്നാര്‍ -ഒന്ന്​, മുട്ടം -മൂന്ന്​, നെടുങ്കണ്ടം -57, പള്ളിവാസല്‍ -ഒന്ന്​, പാമ്പാടുംപാറ -രണ്ട്​, പീരുമേട് -മൂന്ന്​, പെരുവന്താനം -ആറ്​, പുറപ്പുഴ -ആറ്​, രാജാക്കാട് -എട്ട്​, രാജകുമാരി -രണ്ട്​, ശാന്തന്‍പാറ -ഒന്ന്​, തൊടുപുഴ -15 ഉടുമ്പഞ്ചോല -ഒന്ന്​, ഉടുമ്പന്നൂര്‍ -ഒന്ന്​, ഉപ്പുതറ -ഏഴ്​, വണ്ടന്‍മേട് -13 വണ്ടിപ്പെരിയാർ -മൂന്ന്​, വണ്ണപ്പുറം -ആറ്​, വാത്തിക്കുടി -എട്ട്​, വാഴത്തോപ്പ് -മൂന്ന്​, വെള്ളത്തൂവല്‍ -ഒമ്പത്​, വെള്ളിയാമറ്റം -അഞ്ച്​. ഉറവിടം വ്യക്തമല്ലാത്തവ ഒമ്പത്​ : വാത്തിക്കുടി സ്വദേശിനി (23), ഇടവെട്ടി സ്വദേശി (34), നെടുങ്കണ്ടം സ്വദേശിനി (42), കുമാരമംഗലം സ്വദേശി (41), എലപ്പാറ സ്വദേശി (45), കൊക്കയാർ സ്വദേശി (30), കുമളി സ്വദേശിനി (26), പെരുവന്താനം സ്വദേശികളായ രണ്ടുപേർ. യു.ഡി.എഫ് ധർണ 23ന് തൊടുപുഴ: കേന്ദ്ര -സംസ്​ഥാന സർക്കാറുകളുടെ ജന​േദ്രാഹ നയങ്ങൾക്കെതിരെ 23ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തും. കേന്ദ്രസർക്കാറി​ൻെറ കാർഷിക നിയമങ്ങൾ പിൻവലിക്കുക, വാളയാർ പെൺകുട്ടികൾക്ക് നീതിഉറപ്പാക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതിചെയ്യുക, അർഹതപ്പെട്ടവർക്കെല്ലാം പട്ടയം നൽകുക, കൈവശഭൂമിയിലെ കൃഷിദേഹണ്ഡങ്ങൾ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക.സർക്കാറി​ൻെറ അഴിമതിയും പി.എസ്.​സി നിയമന അട്ടിമറിയും സി.ബി.ഐ അന്വേഷിക്കുക, മുൻ ബജറ്റ്​ വാഗ്​ദാനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ, അടിമാലിയിൽ എ.കെ. മണി, നെടുങ്കണ്ടത്ത് മുസ്​ലിംലീഗ്​ ജില്ല ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്​, കട്ടപ്പനയിൽ അഡ്വ. ഇ.എം. ആഗസതി, ഏലപ്പാറയിൽ ആർ.എസ്.പി ജില്ല സെക്രട്ടറി ജി. ബേബി എന്നിവർ ധർണ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.