തൊടുപുഴ: ജില്ലയില്‍ 284 പേര്‍ക്കുകൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനക്കാരായ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ആറു കേസാണ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തത്. രോഗികൾ പഞ്ചായത്ത് തിരിച്ച്: അടിമാലി -18, അറക്കുളം -10, അയ്യപ്പന്‍കോവില്‍ -14, ബൈസൺവാലി -3, ചക്കുപള്ളം -6, ദേവികുളം -1, ഏലപ്പാറ -5, ഇരട്ടയാര്‍ -8, കഞ്ഞിക്കുഴി -2, കാമാക്ഷി -3, കാഞ്ചിയാര്‍ -4, കരിമണ്ണൂര്‍ -13, കരിങ്കുന്നം -1, കരുണാപുരം -9, കട്ടപ്പന -33, കൊക്കയാര്‍ -2, കൊന്നത്തടി -10, കുടയത്തൂർ -7, കുമാരമംഗലം -1, കുമളി -3, മണക്കാട് -2, മരിയാപുരം -4, മൂന്നാര്‍ -6, മുട്ടം -3, നെടുങ്കണ്ടം -12, പള്ളിവാസല്‍ -1, പാമ്പാടുംപാറ -6, പീരുമേട് -7, പെരുവന്താനം -5, പുറപ്പുഴ -1, രാജാക്കാട് -6, രാജകുമാരി -1, സേനാപതി -1, തൊടുപുഴ -25, ഉടുമ്പൻചോല -4, ഉപ്പുതറ -13, വണ്ടന്‍മേട് -2, വണ്ടിപ്പെരിയാർ -6, വണ്ണപ്പുറം -9, വാത്തിക്കുടി -4, വാഴത്തോപ്പ് -7, വെള്ളത്തൂവല്‍ -5, വെള്ളിയാമറ്റം -1. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്തവ: മൂലമറ്റം സ്വദേശിനി (68) കാഞ്ഞാർ സ്വദേശിനി (28), കരുണാപുരം തൂക്കുപാലം സ്വദേശി (31), പുറപ്പുഴ സ്വദേശി (53), ബൈസൺവാലി സ്വദേശി (68), കാഞ്ചിയാർ സ്വദേശിനി (43). താലൂക്കുതല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത് നാളെ ഇടുക്കി: ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിൻെറ നാലാം ഘട്ടത്തില്‍ ഇടുക്കി താലൂക്കുതല അദാലത് വെള്ളിയാഴ്ച രാവിലെ 10 മുതല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും. അപേക്ഷകരുടെ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്/ഓഫിസ് മേധാവിക്ക് ഓണ്‍ലൈനായി അയച്ചു നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് https://meet.google.com/hvh-oshq-gkp എന്ന ലിങ്ക് ഉപയോഗിക്കണം. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് വില്ലേജ് ഓഫിസിലോ/താലൂക്ക് ഓഫിസിലോ തയാറാക്കിയ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖാന്തരം അദാലത്തില്‍ പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.