സംരംഭകത്വ സെമിനാർ 26ന്​

ഇടുക്കി: മൃഗസംരക്ഷണ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിലുള്ള വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നവർക്കും മൃഗസംരക്ഷണ വകുപ്പിന്​ കീഴിൽ വാഗമണ്ണിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'സംരംഭകത്വ വികസന സംഗമം' എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 26ന്​ രാവിലെ 10 മുതൽ പീരുമേട് എസ്.എം.എസ് ഹാളിലാണ്​ സെമിനാർ. മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളോടൊപ്പം വിപണനം, ബാങ്കിങ്​ സേവനങ്ങൾ, ലൈസൻസിങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ബുക്ക്​ലെറ്റുകളും നൽകും. പങ്കെടുക്കാൻ ഇൗ മാസം 24ന്​ വൈകീട്ട്​​ മൂന്നിന്​ മുമ്പ്​ 9446131618 നമ്പറിൽ ബന്ധപ്പെട്ട്​ പേര്​ രജിസ്​റ്റർ ചെയ്യണം. ------------ 'കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കണം' ചെറുതോണി: കര്‍ഷക തൊഴിലാളികളുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണമെന്ന് കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ്​ സംസ്ഥാന പ്രസിഡൻറ്​ വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു. കര്‍ഷക യൂനിയന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ജില്ലയില്‍നിന്ന്​ ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവരെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡൻറ്​ മാത്യു കൈച്ചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സില്‍വി സോജന്‍, മണ്ഡലം കണ്‍വീനര്‍ ജോസ് മോടിക്കാപുത്തന്‍പുര, ജോസ് കിഴക്കേപറമ്പില്‍, ബിനോയ് വാലുപറമ്പില്‍, എന്‍.ജെ. ബേബി എന്നിവര്‍ സംസാരിച്ചു. ----------- ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക്​ യു.ഡി.എഫ്​ മാർച്ച്​ ഉടുമ്പന്നൂർ: ലൈഫ് ഭവനപദ്ധതി അട്ടിമറിയിലും തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും​​ ഗാർഹിക പീഡനക്കേസ് പ്രതിയായ അംഗത്തി​ൻെറ രാജി ആവശ്യപ്പെട്ടും യു.ഡി.എഫ് നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക്​ മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്​ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. മനോജ്‌ തങ്കപ്പൻ, ജോസി ജേക്കബ്, ജാഫർഖാൻ മുഹമ്മദ്‌, പി.എൻ. സീതി, ടി.കെ. നവാസ്, മാത്യു കെ. ജോൺ, ജോൺസൺ കുര്യൻ, സിബി ദാമോദരൻ, ഷാനിത അലിയാർ, സോമി അഗസ്​റ്റിൻ, സാം ജേക്കബ്, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, അഖിലേഷ് ദാമോദരൻ എന്നിവർ സംസാരിച്ചു. ---------- TDL101 udf march യു.ഡി.എഫ്​ നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.