കട്ടപ്പന: നഗരസഭ പരിധിയിൽ ഞായറാഴ്ച 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ കട്ടപ്പനയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 196ആയി ഉയർന്നു. രോഗബാധയുടെ ലക്ഷണങ്ങൾ ഉള്ളവരും അവരുമായി ബന്ധപ്പെട്ടവരും പൊതുസ്ഥലങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ആരും അത് യഥാവിധി പാലിക്കുന്നില്ല. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എല്ലായിടത്തും വൻ തിരക്കായിരുന്നു. ഇത് നിയന്ത്രിക്കുന്നതിൽ അധികൃതർക്കും വീഴ്ചപറ്റി. ഇതാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തിൻെറ പ്രധാന കാരണം. കട്ടപ്പന നഗരസഭ പരിധിയിൽ ജനുവരി ഒന്നിന് മൂന്നുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാംതീയതിയായപ്പോൾ അത് 20 ആയി ഉയർന്നു. മൂന്നാം തീയതി 22പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലും അഞ്ചും തീയതികളിലായി ആകെ അഞ്ച് പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തതെങ്കിൽ ആറാം തീയതി വീണ്ടും ഇത് 22ആയി ഉയർന്നു. ഏഴാം തീയതി 13പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ആരോഗ്യപ്രവർത്തകരെ െഞട്ടിച്ചുകൊണ്ട് ഒറ്റദിവസം തന്നെ 71പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശനിയാഴ്ച 12പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ ഞായറാഴ്ച അത് 26 ആയി ഉയർന്നു. രോഗം പകരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.