അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് 24ന്

കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് 24ന് രാവിലെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. എൽ.ഡി.എഫിലെ സി.പി.ഐ അംഗവും പ്രസിഡന്റുമായിരുന്ന മിനി നന്ദകുമാർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 13 അംഗ ഭരണസമിതിയിൽ സി.പി.എം നാല്​, സി.പി.ഐ മൂന്ന്​, കേരള കോൺഗ്രസ് ഒന്ന്​ എന്നിങ്ങനെ എട്ട്​ അംഗങ്ങളാണ്​ എൽ.ഡി. എഫിനുണ്ടായിരുന്നത്. യു.ഡി.എഫിൽ നാല്​ കോൺഗ്രസും ഒരു കേരള കോൺഗ്രസും എന്നതാണ്​ കക്ഷിനില. മിനി നന്ദകുമാറിനാണ്​ ആദ്യ രണ്ട് വർഷം പ്രസിഡന്റാകാൻ നറുക്ക് വീണത്. എന്നാൽ, കഴിഞ്ഞ നവംബർ 12ന്​ ഇവർ അവധിയിൽ പ്രവേശിക്കുകയും 23ന് പ്രസിഡന്റ്സ്ഥാനവും പഞ്ചായത്ത്​ അംഗത്വവും രാജിവെച്ചു. രാജിക്ക്​ പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളാണെന്നും ഭരണസമിതിയിലെ ഭിന്നിപ്പാണെന്നും ആരോപണം ഉയർന്നു. പ്രസിസന്റ് സ്ഥാനം വനിതസംവരണമാണ്. സി.പി.ഐയിലെതന്നെ നിഷമോൾ ബിനോജ് പ്രസിഡന്റാകാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.