* നടപ്പാകുമോ ഇക്കുറിയെങ്കിലും ഗതാഗതയോഗ്യമായ റോഡ് ഇടമലക്കുടി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യാത്രാമാർഗം ഇല്ലാത്തതാണ് മുഖ്യപ്രശ്നവും ക്ലേശവും. ഇവിടേക്ക് റോഡ് നിർമിക്കുന്ന പദ്ധതികൾ പലത് വന്നു. ഏറെയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. വർഷങ്ങളായിട്ടും ഗതാഗതയോഗ്യമായ ഒന്നും യാഥാർഥ്യമായിട്ടില്ല. ഈ വർഷത്തെ ബജറ്റിലും റോഡിന് ശിപാർശയുണ്ട്. 20 കോടിയും വകയിരുത്തിയിട്ടുണ്ട്. വല്ലതും നടക്കുമോയെന്നത് കണ്ടുതന്നെ അറിയണം. മറയൂർ അഞ്ചാംമൈൽ മുതൽ ഇടമലക്കുടിയിലെ മുളകുതറ വരെ ബന്ധിപ്പിക്കുന്ന പുതിയറോഡാണ് പൊതുമരാമത്ത് വകുപ്പിൻെറ പദ്ധതി. ബജറ്റിൽ വന്നെന്നല്ലാതെ ശരിയായ റൂട്ടുപോലും അധികൃതരിൽനിന്ന് ലഭിക്കുന്നില്ല. ഇടമലക്കുടിയിൽ റോഡ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കഴിയില്ല. വനംവകുപ്പ് അനുവദിക്കണം. വനഭൂമി ഉൾപ്പെട്ടുവരാൻ സാധ്യതയുള്ളതിനാൽ കടമ്പകൾ വേറെയുമുണ്ടാകും. മുമ്പ് ഇടമലക്കുടി പാക്കേജിൻെറ ഭാഗമായി റോഡ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് ആദിവാസികൾ തന്നെ സാക്ഷ്യം. പഞ്ചായത്ത് സ്വന്തംനിലയിൽ നിർമിച്ച റോഡ് 2018ലെ പ്രളയത്തിൽ തകർന്നു. കുടികളിലെ ആദ്യകേന്ദ്രമായ സൊസൈറ്റിക്കുടിവരെ ജീപ്പ് റോഡുണ്ടായിരുന്നതും ഇപ്പോൾ യാത്രായോഗ്യമല്ല. കഴിഞ്ഞവർഷം പഞ്ചായത്ത് മുൻകൈയെടുത്ത് മൂന്ന് റോഡ് എടുത്തു. ഇതിൽ ഒരെണ്ണം പണികഴിഞ്ഞു. രണ്ടെണ്ണം ഇനിയും തുടങ്ങിയിട്ടില്ല. ഈ വർഷം മൂന്നു റോഡ് വർക്കുകൾ വനംവകുപ്പ് അനുമതി കിട്ടാത്തതിനാൽ ടെൻഡർ വിളിക്കാൻ പറ്റിയിട്ടില്ല. കൊടുംവളവുകൾ കോൺക്രീറ്റ് ചെയ്യാനാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. വനംവകുപ്പ് സമ്മതിക്കുന്നില്ല. സാഹചര്യം ഇതായിരിക്കെ ബജറ്റിൽ പ്രഖ്യാപിച്ച 20 കോടിയുടെ റോഡ് പദ്ധതി നടപ്പാക്കുമോ എന്നതിലാണ് ആശങ്ക. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ നല്ലൊരു റോഡില്ലാത്തത് രക്ഷാപ്രവർത്തനം അസാധ്യമാക്കിയിരുന്നു. സമാന അവസ്ഥയാണ് ഇടമലക്കുടിയിലും. പെട്ടിമുടിയിൽനിന്നാണ് ഇപ്പോൾ ഇടമലക്കുടിക്ക് യാത്രാമാർഗമുള്ളത്. ഈ റോഡ് സൊസൈറ്റിക്കുടിവരെയെങ്കിലും നല്ലരീതിയിൽ ഗതാഗതയോഗ്യമായാൽ യാത്രാപ്രശ്നം പരിധിവരെ കുറക്കാം. തമിഴ്നാട്ടിൽ സ്കൂൾ തുറന്നു; പോകാൻ കഴിയാതെ തോട്ടംതൊഴിലാളി കുട്ടികൾ മൂന്നാർ: തമിഴ്നാട്ടിൽ സ്കൂളുകളും കോളജും തുറന്നെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാൽ തോട്ടംമേഖലയിലെ വിദ്യാർഥികൾക്ക് പോകാൻ കഴിയുന്നില്ല. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങൾ ചൊവ്വാഴ്ചയാണ് തുറന്നത്. മൂന്നാർ, വട്ടവട, ശാന്തൻപാറ, പൂപ്പാറ മേഖലകളിൽനിന്ന് ആയിരത്തിലധികം കുട്ടികളാണ് തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. കോവിഡിനെത്തുടർന്ന് മൂന്നാറിൽനിന്ന് തമിഴ് നാട്ടിലേക്കുണ്ടായിരുന്ന നിർത്തിെവച്ച ബസ് സർവിസുകൾ പുനരാംഭിക്കാത്തതാണ് പ്രശ്നം. കൂടുതൽ കുട്ടികൾക്കും ചൊവ്വാഴ്ച എത്തിച്ചേരാൻ കഴിഞ്ഞില്ല. മൂന്നാറിൽനിന്ന് തമിഴ്നാട്ടിലേക്ക് ടാക്സി വിളിച്ചുവേണം യാത്രചെയ്യാൻ എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മൂന്നാറിൽനിന്ന് 98 കിലോമീറ്റർ ദൂരത്തുള്ള തേനിയിലേക്ക് 4000 രൂപയാണ് ടാക്സി നിരക്ക്. ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഇത്രയും വലിയ തുക ചെലവിട്ട് കുട്ടികളെ അയക്കുന്നതിന് കഴിയാത്തതിനാൽ ഭൂരിഭാഗം കുട്ടികളും ചൊവ്വാഴ്ച വീടുകളിൽതന്നെ കഴിഞ്ഞു. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി മൂന്നാറിൽനിന്ന് തമിഴ്നാട്ടിലേക്ക് ബസ് സർവിസുകൾ പുനരാരംഭിക്കാതെ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.