പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് 17 വർഷം കഠിനതടവ്​

മൂന്ന്​ ലക്ഷം പിഴയടക്കണം മുട്ടം: 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും മൂന്ന്​ ലക്ഷം രൂപ പിഴയും ശിക്ഷ. പീരുമേട് കരടിക്കുഴി പട്ടുമല എച്ച്.എം.എൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അനീഷ്‌കുമാറിനെയാണ്​ (21) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷൽ ജഡ്ജി നിക്‌സൺ എം. ജോസഫ് ശിക്ഷിച്ചത്​. 2017 മാർച്ചിലാണ് കേസിനാസ്പദ സംഭവം. പിഴ അടച്ചില്ലെങ്കിൽ 300 ദിവസംകൂടി കഠിനതടവ് അനുഭവിക്കണം. പീഡനത്തിന് ഇരയായ കുട്ടിക്ക് പുനരധിവാസത്തിന്​ ഒരുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ല ലീഗൽ സർവിസസ്​ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.