ലൈഫ് ഭവന പദ്ധതി: ജില്ലയില്‍ 16,448 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു -മന്ത്രി

ഇടുക്കി: ലൈഫ് ഭവന പദ്ധതിയില്‍ ജില്ലയില്‍ 16,448 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രി എം.എം. മണി. പാമ്പാടുംപാറ പഞ്ചായത്തുതല ലൈഫ്​ ഗുണഭോക്തൃ സംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 2445 എണ്ണം പൂര്‍ത്തീകരിച്ചതായും പാമ്പാടുംപാറ പഞ്ചായത്തില്‍ 302 എണ്ണവും നിര്‍മിച്ചു നല്‍കിയതായും മന്ത്രി അറിയിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ്​ വിജി അനില്‍ കുമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി. ആനന്ദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത രാജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എസ്. യശോധരന്‍, ഗ്രാമപഞ്ചായത്ത്​ അംഗങ്ങളായ ആരിഫ അയ്യൂബ്, ഷിനി സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വികസന സമിതി യോഗം 30ന് തൊടുപുഴ: ഇടുക്കി ജില്ല വികസന സമിതിയുടെ ഈ മാസത്തെ യോഗം ശനിയാഴ്​ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഭൂപതിവ് കമ്മിറ്റി രണ്ടിന് തൊടുപുഴ: പീരുമേട് താലൂക്ക് ഭൂപതിവ് കമ്മിറ്റിയുടെ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് പീരുമേട് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.