പൊലീസ് വാഹനം തടഞ്ഞ സംഭവം: 15 പേർക്കെതിരെ കേസ്

മൂന്നാർ: ഫോട്ടോ പോയന്‍റിൽ പൊലീസ് വാഹനം തടഞ്ഞിട്ട സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. എസ്​.ഐ അടക്കം പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് അസഭ്യം പറഞ്ഞതിനാണ് കേസ്​. കൊരണ്ടിക്കാട് സ്വദേശികളായ ശിവ, ശരൺ, ജോസഫ്, ചിന്നപ്പൻ, ജയന്തി എന്നിവരും കണ്ടാലറിയാവുന്ന മറ്റ് 10പേർക്ക് എതിരെയുമാണ് കേസ്​​. മൂന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ദേവികുളം പൊലീസിന് കൈമാറും. ഞായറാഴ്ച്ച വൈകീട്ട്​ മൂന്നു മണിയോടെയാണ്​ സംഭവം. മൂന്നാർ എസ്.ഐ എം.പി. സാഗറും സംഘവും സഞ്ചരിച്ച പൊലീസ് വാഹനമാണ് ഒരു മണിക്കൂറോളം വഴിയിൽ തടഞ്ഞിട്ടത്. മൂന്നാർ ഡിവൈ.എസ്​.പി കെ.ആർ. മനോജിന്‍റെ നിർദേശപ്രകാരമാണ് കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.