കട്ടപ്പന: അയ്യപ്പൻ കോവിൽ ഗ്രാമ പഞ്ചായത്തിൽ 2022 - 23 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 12,94,43,673 രൂപ വരവും 12,77,65,000 രൂപ ചെലവും 16,78, 673 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോമോൻ വെട്ടികാലയിൽ അവതരിപ്പിച്ചത്. കാർഷിക മേഖല, ഉൽപാദന മേഖല, ശുചിത്വ മാലിന്യ സംസ്കരണ മേഖല, ഭവന പദ്ധതി, വയോജനങ്ങൾക്ക് പ്രത്യേക പദ്ധതി, ഭിന്നശേഷി കുട്ടികൾക്ക് പദ്ധതി, എന്നിവക്ക് ബജറ്റിൽ പരിഗണന നൽകിയിട്ടുണ്ട്. ഉൽപാദന മേഖലക്ക് 96 ലക്ഷവും ഭവന പദ്ധതിക്ക് ഒരു കോടിയും വയോജനങ്ങൾക്ക് അഞ്ച് ലക്ഷവും ഭിന്നശേഷിക്കാർക്ക് ഒമ്പത് ലക്ഷവും വക കൊള്ളിച്ചു. ഹരിത കർമസേന ശക്തിപ്പെടുത്താനും ദാരിദ്ര്യനിർമാർജനത്തിനും നിർദേശം ഉണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് നിഷാ ബിനോജ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.