റബര്‍ കടയില്‍നിന്ന്​ 1200 കിലോ ഷീറ്റ് മോഷ്ടിച്ച പ്രതി പിടിയിൽ

തൊടുപുഴ: റബര്‍ കടയില്‍നിന്ന്​ 1200 കിലോ ഷീറ്റ് മോഷ്ടിച്ച കേസില്‍ പ്രതിയെ പൊലീസ്​ പിടികൂടി. ഇടവെട്ടി മാര്‍ത്തോമ സ്വദേശി നെല്ലിക്കുന്നത്ത് ഷാമോന്‍ നസീറാണ്​ (33) പിടിയിലായത്. കൂട്ടുപ്രതികളായ ലിബിന്‍, ഷിന്റോ എന്നിവര്‍ മറ്റൊരു മോഷണക്കേസില്‍ റിമാന്‍ഡിലാണ്. വെട്ടിമറ്റം എണ്ണപ്പന ത്തോട്ടത്തിന്​ സമീപത്തെ കെ.സി ട്രേഡേഴ്‌സിൽനിന്ന്​ കഴിഞ്ഞ് 24ന് അര്‍ധരാത്രിയാണ് പ്രതികള്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച്​ കടത്തിയത്​. പിന്‍വാതിലുകള്‍ തകര്‍ത്താണ് അകത്ത് കയറിയത്. റബര്‍ഷീറ്റിന് പുറമെ അലമാരയില്‍ സൂക്ഷിച്ച 8000 രൂപയും അപഹരിച്ചു. മോഷണത്തിനുശേഷം ഷീറ്റ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടുമ്പന്നൂര്‍, വാഴക്കുളം ഭാഗത്ത് പ്രതികള്‍ വില്‍പന നടത്തിയ 500 കിലോയോളം റബര്‍ ഷീറ്റും പൊലീസ്​ കണ്ടെടുത്തു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാല്‍, സി.ഐ വി.സി. വിഷ്ണുകുമാര്‍, എ.എസ്‌.ഐ ഷംസുദ്ദീന്‍, ഉണ്ണി, സി.പി.ഒ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ​TDL SHAMON PRATHI ഷാമോന്‍ നായുടെ​ ആക്രമണത്തിൽ രണ്ടുപേർക്ക്​ പരിക്കേറ്റു തൊടുപുഴ: കോലാനി പാറക്കടവിൽ നായുടെ ആക്രമണത്തിൽ രണ്ടുപേർക്ക്​ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ്​ വീട്ടമ്മമാരായ രണ്ട്​ സ്​ത്രീകൾക്കും നിരവധി വളർത്തുനായ്​ക്കൾക്കും കടിയേറ്റത്​. പ്രദേശവാസികളായ അമ്മിണി, വിമല എന്നിവർക്കാണ്​ പരിക്ക്​. ഇവർ തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പാ​ഞ്ഞെത്തിയ നായ്​ പ്രദേശത്തെ അ​ഞ്ചോളം വീടുകളിലെ വളർത്തുമൃഗങ്ങളെയും കടിച്ച്​ പരി​ക്കേൽപിച്ചിട്ടുണ്ട്​. ​കരിങ്കുന്നം പൊലീസും പഞ്ചായത്ത്​ അധികൃതരും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.