ദേശീയ യുവജനദിനം 12ന്; വൈവിധ്യമാർന്ന പരിപാടികൾ

തൊടുപുഴ: ദേശീയ യുവജന ദിനമായ ജനുവരി 12മുതൽ 19വരെ ഇടുക്കി ജില്ല നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജില്ലയിലുടനീളം വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കും. യുവജന ദിനാഘോഷത്തി​ൻെറ ഉദ്ഘാടനം 12ന്​ രാവിലെ 11ന്​ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ്​ ജോർജി​ൻെറ അധ്യക്ഷതയിൽ ഡീൻ കുര്യാക്കോസ് എം.പി പെൻഷൻ ഭവനിൽവെച്ച് നിർവഹിക്കും. വിവേകാനന്ദ ദർശനങ്ങളും യുവജനങ്ങളും എന്നവിഷയത്തെ അധികരിച്ച പ്രഫ. പി.ജി. ഹരിദാസ്​ വിഷയാവതരണം നടത്തും. നഗരസഭ കൗൺസിലർ മുഹമ്മദ് അഫ്സൽ ,സോക്കർ സ്കൂൾ ഡയറക്​ടർ പി.എ. സലീംകുട്ടി, നെഹ്റു യുവകേന്ദ്ര ജില്ല യൂത്ത് ഓഫിസർ കെ. ഹരിലാൽ എന്നിവർ സംസാരിക്കും. ജില്ലയിലെ 2019-2020ലെ മികച്ച സന്നദ്ധ സംഘടനയായി തെരഞ്ഞെടുക്കപ്പെട്ട ഇടവെട്ടി പ്രണവം ക്ലബിന് 25,000 രൂപയുടെ കാഷ് അവാർഡും പ്രശസ്തിപത്രവും ഫലകവും ചടങ്ങിൽ വിതരണം ചെയ്യും. കര്‍ഷകസമരം ഒത്തുതീര്‍പ്പാക്കണം -ലൈവ്‌ സ്​റ്റോക്ക്​ ഇന്‍സ്‌പെക്ടേഴ്‌സ് യൂനിയന്‍ തൊടുപുഴ: അടിസ്ഥാനവര്‍ഗത്തെ കോർപറേറ്റുകളുടെ തൊഴുത്തില്‍കെട്ടാന്‍ പറ്റില്ല എന്ന് വര്‍ക്കേഴ്‌സ് കോഒാഡിനേഷന്‍ ജില്ല സെക്രട്ടറി എ. സുരേഷ്‌കുമാര്‍ പറഞ്ഞു. ജില്ലയില്‍നിന്ന് സ്ഥലംമാറിപ്പോയവര്‍ക്കുള്ള ലൈവ്സ്​റ്റോക്​ ഇന്‍സ്‌പെക്ടര്‍മാരുടെ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്​ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്​ വി.കെ. മനോജ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി എം.കെ. റഷീദ്, സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.വി. സാജന്‍, ജില്ല ട്രഷര്‍ ഷൈന്‍ സെബാസ്​റ്റ്യന്‍, സഖാവ് എം.കെ. പ്രകാശ്, സി.എസ്. ബിയ എന്നിവര്‍ സംസാരിച്ചു. ഓങ്കോളജി വിഭാഗം പ്രവർത്തിക്കും തൊടുപുഴ: സൻെറ്​ മേരീസ് ആശുപത്രിയില്‍ ഓങ്കോളജി വിഭാഗം എല്ലാ ബുധനാഴ്ചയും വൈകീട്ട് നാല്​ മുതല്‍ ആറുവരെ പ്രവര്‍ത്തിക്കും. രാജഗിരി ഹോസ്പിറ്റലിലെ ഓങ്കോളജിസ്​റ്റുമാരായ ഡോ. സഞ്ജു സിറിയക് പണ്ടാരക്കളം എം.ഡി ഡി.എം ഡി.എന്‍.ബി ഇ.സി.എം.ഒ, ഡോ. വിഷ്ണു എച്ച് എം.ഡി ഡി.എം(മെഡിക്കല്‍ ഓങ്കോളജി) എന്നിവര്‍ ഈ വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നു. ഡേ കെയര്‍ കീമോതെറപ്പി വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്​. കൂടാതെ നെഫ്രോളജി വിഭാഗം, ഡയാലിസിസ് യൂനിറ്റ്, പാമ്പുകടി ചികിത്സ യൂനിറ്റ്, പോയ്‌സനിങ് ചികിത്സ യൂനിറ്റ് എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. ഡോ. സോനു മാനുവല്‍ എം.ഡി ഡി.എം(നെഫ്രോ) ഈ വിഭാഗത്തിന് നേതൃത്വം നല്‍കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.