ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ്​

തൊടുപുഴ: ജില്ലയില്‍ 111 പേര്‍ക്ക് കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. 444 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 5, അറക്കുളം 3, ചക്കുപള്ളം 3, ചിന്നക്കനാൽ 1, ഇടവെട്ടി 1, ഇരട്ടയാർ 3, കഞ്ഞിക്കുഴി 4, കാമാക്ഷി 2, കാഞ്ചിയാർ 3, കരിമണ്ണൂർ 3, കരിങ്കുന്നം 2, കരുണാപുരം 2, കട്ടപ്പന 5, കോടിക്കുളം 3, കൊക്കയാർ 1,കൊന്നത്തടി 2, കുടയത്തൂർ 2, കുമാരമംഗലം 1, മണക്കാട് 2, മാങ്കുളം 1, മരിയാപുരം 4, മൂന്നാർ 1, മുട്ടം 2, നെടുങ്കണ്ടം 5, പള്ളിവാസൽ 1, പാമ്പാടുംപാറ 1, പുറപ്പുഴ 1, രാജാക്കാട് 1, സേനാപതി 1, തൊടുപുഴ 10, ഉടുമ്പൻചോല 2, ഉടുമ്പന്നൂർ 4, ഉപ്പുതറ 2, വണ്ടൻമേട് 1, വണ്ടിപ്പെരിയാർ 2, വണ്ണപ്പുറം 7, വാത്തിക്കുടി 7, വാഴത്തോപ്പ് 4, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 5. ഉറവിടം വ്യക്തമല്ലാത്ത കേസ് തിങ്കളാഴ്ച സ്ഥിരീകരിച്ചിട്ടില്ല. സഹായ ഉപകരണ വിതരണം: ക്യാമ്പുകൾ മൂന്ന്​ മുതൽ തൊടുപുഴ: കേന്ദ്ര സർക്കാർ പദ്ധതി പ്രകാരം അംഗപരിമിതർക്കുള്ള സഹായ ഉപകരണ നിർണയത്തിന്​ ഇടുക്കിയിൽ മാർച്ച് മൂന്ന്​ മുതൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന്​ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾക്കായി മൂന്നിന് മുട്ടം റൈഫിൾ ക്ലബിലും, പീരുമേട്, അഴുത ബ്ലോക്കുകൾക്ക്​ നാലിന് പീരുമേട് എസ്.എം.എസ്. ഹാളിലും, അടിമാലി, ദേവികുളം ബ്ലോക്കുകൾക്ക്​ ഏഴിന് മൂന്നാർ പഞ്ചായത്ത് ഹാളിലും ഇടുക്കി, കട്ടപ്പന, നെടുംങ്കണ്ടം ബ്ലോക്കുകൾക്ക്​ എട്ടിന് ചെറുതോണി ടൗൺ ഹാളിലുമാണ് ക്യാമ്പ്. ഡീൻ കുര്യാക്കോസ് എം.പി കേന്ദ്രസാമൂഹ്യനീതി വകുപ്പ് മന്ത്രി ബീരേന്ദ്രകുമാറിനോട് അഭ്യർഥിച്ചതനുസരിച്ചാണ് ജില്ലയിലെ എല്ലാ ​ബ്ലോക്കുകളും കേന്ദ്രീകരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തി സഹായ ഉപകരണങ്ങൾ നൽകാൻ തീരുമാനിച്ചത്. സാമൂഹ്യ നീതി വകുപ്പ് ഓഫിസ് വഴിയും ബ്ലോക്ക് പഞ്ചായത്ത് വഴിയും മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത അംഗപരിമിതർ ബന്ധപ്പെട്ട ക്യാമ്പുകളിലെത്തണമെന്ന്​ എം.പി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.