തീർഥാടകരുടെ ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ച് 11 പേർക്ക്​ പരിക്ക്​

പീരുമേട്: ദേശീയപാത 183ൽ മുറിഞ്ഞപുഴക്ക് സമീപം ദിശതെറ്റിയെത്തിയ ശബരിമല തീർഥാടകരുടെ മിനി ബസ് കെ.എസ്.ആർ.ടി.സി ബസിലിടിച്ചു. മിനി ബസിലെ 11 തീർഥാടകർക്ക് നിസ്സാര പരിക്കേറ്റു. ഇവർക്ക് മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വെള്ളിയാഴ്ച രാവിലെ 6.30നാണ് അപകടം. തമിഴ്നാട്ടിൽനിന്ന് ശബരിമലയ്​ക്ക് പോയ ബസ് വളവിൽ ദിശതെറ്റി എരുമേലിയിൽനിന്ന് ചെറുതോണിക്ക് പോയ ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന്​ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹൈ​േവ പൊലീസ്​ എത്തി തടസ്സം നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തുടർച്ചയായ രണ്ടാം ദിവസമാണ്​ കുട്ടിക്കാനം -മുണ്ടക്കയം റൂട്ടിൽ തീർഥാടകരുടെ വാഹനം അപകടത്തിൽപെടുന്നത്​. വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് തീർഥാടകർ മരിച്ചിരുന്നു. ചിത്രവിവരണം idl - Pm d-1 മുറിഞ്ഞപുഴക്ക് സമീപമുണ്ടായ അപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.