പന്ത്രണ്ടുകാരൻ വീട്ടുകാരെ മുൾമുനയിൽ നിർത്തിയത് 10 മണിക്കൂർ

ചെറുതോണി: തോപ്രാംകുടി സ്വദേശി പന്ത്രണ്ടുകാരൻ വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും ആശങ്കയുടെ മുൾമുനയിൽ നിർത്തിയത് ഒരു രാത്രി മുഴുവൻ. വീടുവിട്ട കുട്ടിയെ തിരഞ്ഞാണ്​ ഒരു ഗ്രാമം മുഴുവൻ ഉറക്കമൊഴിച്ചത്​. മാതാപിതാക്കൾ ബുധനാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുട്ടിയെ കണ്ടില്ല. പരിഭ്രാന്തരായ ഇവർ അറിയിച്ചതനുസരച്ച്​ നാട്ടുകാരും മുരിക്കാശ്ശേരി പൊലീസും ചേർന്ന് ഒരു രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കുട്ടിയെ കാണാനില്ലെന്ന വിവരം ഇതിനിടെ സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ചു. ഒടുവിൽ വ്യാഴാഴ്ച രാവിലെ മൂന്നു കിലോമീറ്റർ അകലെ പടമുഖം പള്ളിയിലെ സ്റ്റേജിന്​ പിന്നിൽ കുട്ടിയെ കണ്ടെത്തിയതോടെയാണ്​ മണിക്കൂറുകൾ നീണ്ട ആശങ്ക വഴിമാറിയത്​. മാതാവ് വഴക്കു പറഞ്ഞതിനാണ് വീടുവിട്ടതെന്ന്​ കുട്ടി പൊലീസിനോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.