കഞ്ചാവ് കടത്തിയ കേസുകളിൽ പ്രതികൾക്ക് ശിക്ഷ

മുട്ടം: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന രണ്ട്​ വ്യത്യസ്ത കേസുകളിൽ പ്രതികൾക്ക്​ തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്​ജി​​ ജി. അനിൽ ശിക്ഷ വിധിച്ചു. ഒരു കേസിൽ രാജകുമാരി തളിയച്ചിറപ്പടി ഭാഗത്ത് കൊടുപ്പിള്ളിൽ വീട്ടിൽ പ്രസാദിന്​ ​(51) 12 വർഷം കഠിനതടവും പിഴയുമാണ്​ ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷം കൂടി കഠിനതടവ്​ അനുഭവിക്കണം. 2018 സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം. 1.400 കി.ഗ്രാം കഞ്ചാവ് കൈവശം ​വെച്ച് കടത്തിക്കൊണ്ടുവന്ന പ്രതിയെ രാജകുമാരി അമ്മൻ കോവിലിന്​ സമീപത്തുനിന്നാണ്​ രാജാക്കാട് എസ്​.ഐ ആയിരുന്ന പി.ഡി. അനൂപ്മോനും സംഘവും ചേർന്ന്​ പിടികൂടിയത്​. രാജാക്കാട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എച്ച്​.എൽ. ഹണിയാണ്​കുറ്റപത്രം സമർപ്പിച്ചത്​. രണ്ടാമത്തെ കേസിൽ ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് വലിയവീട്ടിൽ ജസിലിന്​ (27)​ കഠിനതടവും പിഴയുമാണ്​ വിധിച്ചത്​. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിനതടവ്​ അനുഭവിക്കണം. 2018 ജൂൺ 26നാണ് കേസിനാസ്പദമായ സംഭവം. 1.130 കി.ഗ്രാം കഞ്ചാവ് കൈവശം ​വെച്ച പ്രതിയെ ഈരാറ്റുപേട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ്​ ഈരാറ്റുപേട്ട എസ്​.ഐ ആയിരുന്ന ടി.കെ സുധീപും സംഘവും ചേർന്ന്​ പിടികൂടിയത്​. ഇരാറ്റുപേട്ട പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന സി.ജി. സനൽകുമാറാണ് അന്വേഷിച്ച്​ കുറ്റപത്രം സമർപ്പിച്ചത്. കേസുകളിൽ പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm 3 പ്രസാദ് (51)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.