മൃഗാശുപത്രി മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം

മൂന്നാർ: തോട്ടം മേഖലയിൽ ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്ന ശക്തമാകുന്നു. മൂന്നാറിൽനിന്ന് അടിമാലിയിലേക്ക്​ മാറ്റാനാണ് നീക്കം. പള്ളിവാസൽ മുതൽ മറയൂർ വരെ ഭാഗങ്ങളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നതാണ് മൃഗാശുപത്രി. നിരന്തരം വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന വളർത്തുമൃഗങ്ങളെ ചികിത്സിക്കാനുള്ള ഏക ആശ്രയമാണിത്​. ഇത് അടിമാലിയിലേക്ക് മാറ്റിയാൽ 40 കിലോമീറ്റർ വരെ ആളുകൾക്ക് സഞ്ചരിക്കേണ്ടിവരും. ഡോക്ടർമാരടക്കം 14 ജീവനക്കാരുള്ള മൃഗാശുപത്രി മാറ്റാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്തുവന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.