പെരിയാറിലേക്ക്​ മാലിന്യം തള്ളുന്നു

കട്ടപ്പന: നിരവധി കുടിവെള്ള പദ്ധതികളുടെ ആശ്രയമായ പെരിയാറിലേക്ക് വൻതോതിൽ പ്ലാസ്റ്റിക്കും അറവുമാലിന്യവും തള്ളുന്നതായി പരാതി. അയ്യപ്പൻകോവിൽ പരപ്പിന് സമീപമാണ്​ റോഡരുകിൽനിന്ന് വൻതോതിൽ മാലിന്യം തള്ളിയിരിക്കുന്നത്. അമ്പതിലധികം കുടിവെള്ള പദ്ധതികൾക്ക്​ പെരിയാറിൽനിന്ന്​ വെള്ളം എടുക്കുന്നുണ്ട്​. തീരവാസികൾക്ക് അലക്കുന്നതിനും കുളിക്കുന്നതിനും ഏക ആശ്രയവും പെരിയാറാണ്​. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിൽ ആധുനിക സംവിധാനത്തോടെയുള്ള കശാപ്പു​ശാല നിലനിൽക്കെയാണ് സ്വകാര്യ അറവുശാലകൾ പഞ്ചായത്തിനെയും ആരോഗ്യവകുപ്പിനെയും നോക്കുകുത്തിയാക്കി, അറവുമാലിന്യമടക്കം ആറ്റിലേക്ക് സുഗമമായി ഒഴുക്കുന്നത്. അയ്യപ്പൻകോവിൽ പരപ്പിൽ പ്രവർത്തിക്കുന്ന സ്വകാര്യ മാംസവിൽപന ശാലകളാണ് അറവുമാലിന്യം തള്ളുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തോ ആരോഗ്യവകുപ്പോ ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്​. ഫോട്ടോ. പ്ലാസ്റ്റിക് കൂടുകളിൽ കെട്ടി അറവുമാലിന്യം പെരിയാറിലേക്ക് തള്ളിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.