മൂന്നാർ പുഷ്പമേള മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

മൂന്നാർ: കേരളത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച മൂന്നാര്‍ പുഷ്‌മേള മേയ് ഒന്നിന് ടൂറിസം-പെതുമരാമത്ത് മന്ത്രി മുഹമ്മദ്​ റിയാസ് ഉദ്ഘാടനം ചെയ്യും. വെബ്‌സൈറ്റും ടിക്കിറ്റിന്‍റെ ആദ്യവിൽപനയും അഡ്വ. എ. രാജ എം.എൽ.എ നിര്‍വഹിച്ചു. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ നേതൃത്വത്തില്‍ മേയ് ഒന്ന് മുതല്‍ 10വരെ ബോട്ടാനിക്കല്‍ ഗാര്‍ഡനിലാണ് പുഷ്പമേള. ആദ്യദിവസം ഘോഷയാത്രയും സൈക്കിള്‍ റാലിയും നടക്കും. വൈകുന്നേരങ്ങളില്‍ കലാപരിപാടികളും കേരളത്തിന്‍റെ തനത് നാടന്‍ കലാരൂപങ്ങളും അരങ്ങേറും. പഞ്ചായത്ത് പ്രതിനിധികളായ ഭവ്യകണ്ണന്‍, ആനന്ദറാണിദാസ്, പ്രവീണ രവികുമാര്‍ എന്നിവർക്ക്​ നൽകിയാണ്​ ടിക്കറ്റ്​ വിൽപന ഉദ്​ഘാടനം ചെയ്തത്​. മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എ. രാജേന്ദ്രന്‍, ഡി.ടി.പി.സി പ്രതിനിധി റോയി തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം 1 മൂന്നാർ പുഷ്​പമേളയുടെ ടിക്കറ്റ് വിൽപന അഡ്വ. എ. രാജ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.