അടിമാലി: അടിമാലി ടൗണില്‍ മാര്‍ക്കറ്റ് ജങ്ഷന് ഭാഗത്ത് കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്നാവശ്യം. ടൗണില്‍ ഏറ്റവും തിരക്കേറിയ ജങ്ഷനുകളില്‍ ഒന്നാണ് മാര്‍ക്കറ്റ് ജങ്ക്ഷന്‍. ടൗണില്‍ നിന്നും മന്നാങ്കാല ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മാത്രമല്ല, സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കും പോസ്‌റ്റ് ഓഫിസിലേക്കുമൊക്കെയുള്ള വാഹനങ്ങളും ഈ ജങ്ഷന് വഴിയാണ് കടന്നുപോകുന്നത്. ടൗണിന്‍റെ മറ്റൊരു ഭാഗത്ത് അവസാനിക്കുന്ന ചെറിയൊരു ബൈപാസ് റോഡും ഈ ജങ്ഷനില്‍ നിന്നാരംഭിക്കുന്നുണ്ട്. വാഹനങ്ങളുടെ തിരക്കേറുന്നതോടെ പലപ്പോഴുമിവിടെ അപകടം സംഭവിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ജങ്ഷനില്‍ കെര്‍വിഡ് കോണ്‍വെക്‌സ് മിറര്‍ സ്ഥാപിക്കണമെന്ന ആവശ്യം. ജങ്ഷനില്‍ ബൈപാസ് റോഡാരംഭിക്കുന്നതിന് അഭിമുഖമായി മിറര്‍ സ്ഥാപിച്ചാല്‍ എതിര്‍ ദിശകളില്‍നിന്ന് വാഹനങ്ങള്‍ വരുന്നുണ്ടോയെന്ന് തിരിച്ചറിഞ്ഞ് വാഹന യാത്രികര്‍ക്ക് മുമ്പോട്ടുപോകാനാകും. ഈ ഭാഗത്തായി ഓട്ടോറിക്ഷ സ്റ്റാന്‍ഡും പ്രവര്‍ത്തിക്കുന്നുണ്ട്. idl adi 3 mirur ചിത്രം: മിറര്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയരുന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.