ഇടുക്കി: ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഈ ആശുപത്രികളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ആശുപത്രികളിലും എട്ടുവീതം സ്ഥിരം തസ്തികകള്‍ അനുവദിക്കുകയും ഒഴിവുകള്‍ പി.എസ്.സിക്ക് അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാൻ നിര്‍ദേശം നല്‍കുകയും ചെയ്തു. അസി. സര്‍ജന്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, നഴ്‌സിങ് അസിസ്റ്റന്‍റ്, ഹോസ്പിറ്റര്‍ അറ്റന്‍ഡര്‍ ഗ്രേഡ്-2, എല്‍.ഡി ക്ലര്‍ക്ക്, പ്യൂണ്‍, പാര്‍ട്ട് ടൈം സ്വീപ്പര്‍ എന്നീ എട്ട് തസ്തികകള്‍ക്കാണ് ഓരോ ആശുപത്രിക്കും അനുമതി നല്‍കിയത്. കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ മികച്ച ചികിത്സസൗകര്യങ്ങളൊരുക്കാനാണ് ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്നത്. വളരെയധികം യാത്രക്ലേശമുള്ള ഇടമലക്കുടിയില്‍ ഈ ആശുപത്രികള്‍ പൂര്‍ണതോതില്‍ സജ്ജമാകുന്നത് ആദിവാസി ജനവിഭാഗങ്ങള്‍ക്ക് വളരെയധികം ആശ്വാസമേകും. കെ.എസ്.ആർ.ടി.സി ടെർമിനലിലെ ശുചിമുറി നശിപ്പിച്ചു തൊടുപുഴ: രണ്ടാഴ്ച മുമ്പ് ഉദ്ഘാടനം ചെയ്ത തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്‍റെ ശുചിമുറിയിലെ രണ്ട് ഫ്ലഷ് ടാങ്കുകളും പൈപ്പുകളും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. ആധുനിക രീതിയിൽ നിർമിച്ച ശുചിമുറിക്കുള്ളിൽ വെള്ളിയാഴ്ച രാത്രിയാണ് അതിക്രമം നടന്നത്. ഇവിടെ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരനും സ്റ്റേഷൻ മാസ്റ്ററുമടക്കം ജീവനക്കാരുണ്ടെങ്കിലും ശുചിമുറി ടെർമിനലിന്‍റെ മുകളിൽ പിൻഭാഗത്തായതിനാൽ അതിക്രമം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കുറ്റക്കാരെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.