അയ്യപ്പൻകോവിലിൽ ഷൈമോൾ എൽ.ഡി.എഫ്‌ സ്ഥാനാർഥി

കട്ടപ്പന: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചേമ്പളം നാലാംവാർഡ്‌ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്‌ സ്ഥാനാർഥിയായി സി.പി.ഐയിലെ ഷൈമോൾ സതീഷ്​ മത്സരിക്കുമെന്ന്​ നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വാർഡ്‌ അംഗമായിരുന്ന മിനിമോൾ നന്ദകുമാർ രാജിവെച്ച ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. കുടുംബശ്രീ, സി.ഡി.എസ്‌, ഹരിതകർമസേന പ്രവർത്തനങ്ങളിൽ നീണ്ടകാലത്തെ പ്രവർത്തന പരിചയമുണ്ട്​ ഷൈമോൾക്ക്​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‌ 198 വോട്ടിന്‍റെ ഭൂരിപക്ഷമാണ്‌ വാർഡിൽ ലഭിച്ചത്‌. മേയ്‌ രണ്ടിന്‌ വൈകീട്ട്‌ അഞ്ചിന്‌ കിഴക്കേമാട്ടുക്കട്ട മഹേഷ്‌ കുഴിക്കാടിന്‍റെ വസതിയിൽ നടക്കുന്ന എൽ.ഡി.എഫ്‌ തെരഞ്ഞെടുപ്പ്‌ കൺ​വെൻഷൻ എം.എം. മണി എം.എൽ.എ ഉദ്‌ഘാടനംചെയ്യും. വാർത്തസമ്മേളനത്തിൽ വി.ആർ. ശശി, എ.എൽ. ബാബു, കെ.ജെ. ജോസഫ്‌, സുമോദ്‌ ജോസഫ്‌, ജോമോൻ വെട്ടിക്കാലായിൽ, ഇ.എൻ. മനോഹരൻ, നിഷാമോൾ ബിനോജ്‌, കെ.ബി. പ്രസാദ്‌, സ്ഥാനാർഥി ഷൈമോൾ സതീഷ്‌ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.