കുട്ടികൾക്കെതിരായ അതിക്രമം തടയാൻ ജാഗ്രതവേണം -ബാലാവകാശ കമീഷൻ ചെയർമാൻ

കുമളി: കുട്ടികളിൽ ആത്മവിശ്വാസവും സന്തോഷവും വളർത്തിയെങ്കിൽ മാത്രമേ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും കുട്ടികൾക്കെതിരായ അതിക്രമം കുറക്കാൻ നിരന്തരമായ ജാഗ്രതയോടെ ഇടപെടണമെന്നും സംസ്ഥാന ബാലവകാശ സംരക്ഷണ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ. കുമളിയിൽ ശിശുസൗഹൃദ കേരളം ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡാനന്തര കേരളത്തിൽ കുട്ടികളുടെ മേഖലയിൽ സംഘടിപ്പിക്കേണ്ട സർഗാത്മകവും സാംസ്‌കാരികവുമായ പരിപാടികളും ശിശുക്ഷേമ പദ്ധതികളും ആസൂത്രണം ചെയ്യുന്നതിനായാണ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. സ്‌കൂൾ സമയങ്ങളിൽ കുട്ടികളെ മറ്റ്‌ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കാൻ പാടില്ലെന്നും ഇതുൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും കമീഷൻ ഇടപെടുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു. സമിതി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഴിക്കോടൻ ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ജെ.എസ്​. ഷിജൂഖാൻ, ട്രഷറർ ആർ. രാജു, ജോയന്‍റ്​ സെക്രട്ടറി മീര ദർശക്‌, ഒ.എം. ബാലകൃഷ്‌ണൻ, എം.കെ പശുപതി, അഡ്വ. യേശുദാസ്‌ പറപ്പിള്ളി, എസ്‌. ജാഫർഖാൻ, കെ.ആർ. ജനാർദനൻ എന്നിവർ സംസാരിച്ചു. ........ cap: കുമളിയിൽ ബാലാവകാശ സംരക്ഷണ ദ്വിദിന ശിൽപശാല കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.