കട്ടപ്പന പുഷ്പമേളക്ക് തിരിതെളിഞ്ഞു

കട്ടപ്പന: കട്ടപ്പന പുഷ്പമേളക്ക് സി.എസ്.ഐ ഗാർഡനിൽ തുടക്കമായി. കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ ബീന ജോബി, പ്രതിപക്ഷ നേതാവ് സുധർമ മോഹൻ, സി.എസ്.ഐ ചർച്ച് വികാരി ഡോ. ബിനോയ് പി.ജേക്കബ് എന്നിവർ മുഖ്യ അതിഥികളായിരുന്നു. ഊട്ടിയിൽനിന്നുള്ള വൈവിധ്യമാർന്ന പുഷ്പങ്ങളുടെ കൂറ്റൻ പവിലിയനാണ് മുഖ്യ ആകർഷണം. തിരുവനന്തപുരം മുതൽ കാസർകോട്​ വരെയുള്ള കാർഷിക നഴ്സറികളിൽനിന്നും ബംഗളൂരു, മൈസൂർ, ഊട്ടി, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങി അന്തർ സംസ്ഥാനങ്ങളിൽനിന്നുമുള്ള പൂക്കളുടെ ശേഖരം മേളയിലുണ്ട്. റോസ്, ലില്ലി, സൺഫ്ലവർ, മാരിഗോൾഡ്, ഹൈബിസ്കസ്, തുലിപ്, ജാസ്മിൻ, ഡെയ്‌സി, ലാവണ്ടർ, ഡാലിയ, ബ്ലുബെൽ, വാട്ടർ ലില്ലി, ഓർക്കിഡ്, കാലൻഡുല, പോപ്പി, ഡാഫൊഡിൽ, ജെറിനിയം, ആസ്റ്റർ, ഡാന്ഡിലിയോൺ, ഗ്രീൻ റോസ്, വയലറ്റ് റോസ്, ബ്ലാക് റോസ് തുടങ്ങി നൂറുകണക്കിന് ഇനം പൂക്കളാണ് മേളയിൽ അണിനിരത്തിയിട്ടുള്ളത്​. മേയ്‌ രണ്ടിന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.