മറയൂര്‍: കമുകിൻ തോട്ടങ്ങളില്‍നിന്ന് അടക്ക മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് പേരെയും മോഷണ മുതലാണെന്നറിഞ്ഞ് ഇവ വാങ്ങിയ കച്ചവടക്കാരനെയും മറയൂര്‍ പൊലീസ് പിടികൂടി. മറയൂര്‍ പത്തടിപ്പാലം സ്വദേശികളായ വട്ടവയലില്‍ ബെന്നി വര്‍ഗീസ് (46), പുറപ്പുഴ മനോജ് (49), മോഷണ മുതല്‍ വാങ്ങിയ ദിണ്ടുക്കൊമ്പില്‍ അടക്ക കച്ചവടം നടത്തുന്ന അസീസ് അലിയാര്‍ (54) എന്നിവരാണ് അറസ്റ്റിലായത്. മറ്റൊരു പ്രതി പത്തടിപ്പാലം സ്വദേശി പ്രവീണ്‍ കുമാര്‍ (32) ഒളിവിലാണ്. മറയൂര്‍ പത്തടിപ്പാലം തോമസ് എന്നയാളുടെ തോട്ടത്തില്‍നിന്ന് 101 കിലോ അടക്കയാണ് സംഘം മോഷ്ടിച്ചത്. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയി, എസ്.ഐ ബ്രിജിത്ലാൽ, അശോക് കുമാര്‍, എ.എസ്.ഐ മാരായ കെ.പി. ബെന്നി, ഷിജി കെ. പോള്‍, സി.പി. ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ചിത്രം - TDL PRATHIKAL അടക്ക മോഷണ കേസില്‍ അറസ്റ്റിലായ ബെന്നി, മനോജ്, അസീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.