മുട്ടം: തൊടുപുഴയിലെ പലിശ സ്ഥാപനമായ അരീപ്ലാവിൽ ഫൈനാൻസിയേഴ്സിന്‍റെ ലൈസൻസ് ഉടൻ റദ്ദാക്കിയേക്കും. കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി വകുപ്പ് നടപടികളിലേക്ക് കടക്കുന്നത്. മൂന്ന് മാസം മുമ്പാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സ്ഥാപന ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) ബുധനാഴ്ച കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ജി.എസ്.ടി വകുപ്പും നടപടി വേഗത്തിലാക്കുകയാണ്. സ്ഥാപനത്തിൽനിന്ന് പലിശക്ക് പണം വാങ്ങിയശേഷം കേസുകളിൽ പെട്ട സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഈ സ്ഥാപനത്തിന്‍റെ പവർ ഓഫ് അറ്റോർണിയായ മേലുകാവ് സ്വദേശിനിയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഇവരാണ് സ്ഥാപനത്തിൽനിന്നും പണം വായ്പക്ക് എടുത്തവർക്കെതിരെ വ്യാജ പരാതി നൽകിയത്. 10 വർഷം മുമ്പ് തൊടുപുഴയിലെ ഓട്ടോറിക്ഷ തൊഴിലാളി ആയിരുന്ന സിബി ചുരുങ്ങിയ കാലത്തിനുള്ളിലാണ് കോടിപതി ആയത്. ജി.എസ്.ടി വകുപ്പിന് നൽകിയ കണക്കു പ്രകാരം 11 കോടിയുടെ ആസ്തി ഉണ്ടെന്ന് പറയുന്നു. എന്നാൽ, ഇയാൾ നൽകിയിരിക്കുന്ന ചെക്ക് കേസുകൾ പ്രകാരം 30 കോടിയോളം രൂപയിലധികം ആസ്തി ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ ഒരു കേസിൽ മാത്രമാണ് സിബിയെ അറസ്റ്റ് ചെയ്തത്. ബാക്കി കേസുകളിൽ വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടാകും. തൊടുപുഴ സ്റ്റേഷന് കീഴിൽ നിരവധി പരാതികളാണ് സിബിക്ക് എതിരെയുള്ളത്. വായ്പയെടുത്ത സ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്ന കേസിലും വിദേശത്ത് താമസിക്കുന്ന ആളുടെ വ്യാജ ചെക്ക് കോടതിയിൽ ഹാജരാക്കിയ കേസിലും ഇയാൾ പ്രതിയാണ്. തൊടുപുഴ, മുട്ടം മേഖലകളിലായി 1200ൽ അധികം വീട്ടമ്മമാർക്കെതിരെ ഇയാൾ വ്യാജ ചെക്ക് കേസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.