സമൂഹ മാധ്യമങ്ങൾ വഴി കുട്ടികൾക്ക് നഗ്​നചിത്രം നൽകി പ്രലോഭനം: പ്രതി അറസ്റ്റിൽ

കുമളി: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെടുന്ന കുട്ടികൾക്ക്​ നഗ്​നചിത്രങ്ങളും വിഡിയോയും അയച്ചയാൾ അറസ്റ്റിൽ. അറക്കുളം മൂന്നങ്കവയൽ സ്വദേശിയും കട്ടപ്പന കോടാലിപ്പാറയിൽ താമസക്കാരനുമായ അലക്സ് എന്ന ബിനോയിയാണ്​ (42) പിടിയിലായത്. മേസ്തിരി പണിക്കാരനായ ബിനോയ്, പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക്​ പതിവായി നഗ്​നചിത്രങ്ങളും വിഡിയോകളും അയച്ചുനൽകുന്നത് സംബന്ധിച്ച് കുമളി പൊലീസിന് ലഭിച്ച പരാതിയെത്തുടർന്നാണ് പ്രതിയെ പിടികൂടിയത്​. ഇൻസ്​പെക്ടർ ജോബിൻ ആന്‍റണിയുടെ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്​. cap: പ്രതി ബിനോയ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.