മാത്തപ്പാറ പമ്പ് ഹൗസിലേക്ക്‌ പുതിയ മോട്ടോർ എത്തി

മുട്ടം: മുട്ടം മാത്തപ്പാറ പമ്പ് ഹൗസിലേക്ക്‌ 90 കുതിര ശക്തിയുള്ള മോട്ടോർ എത്തി. മാസങ്ങളായുള്ള കാത്തിരിപ്പിന് ശേഷമാണ് മോട്ടറും അനുബന്ധ ഉപകരണങ്ങളും എത്തിയത്. ഒരാഴ്ചക്കകം മോട്ടർ പ്രവർത്തിപ്പിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ. പുതിയ മോട്ടർ സ്ഥാപിക്കുന്നതോടെ മുട്ടം പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് താത്കാലിക പരിഹാരമാകും. വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ മാത്തപ്പാറ പമ്പ് ഹൗസിന് മാത്രമായി കഴിഞ്ഞ ദിവസം ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്നു. tdl mltm11 മാത്തപ്പാറ പമ്പ് ഹൗസിലേക്ക് എത്തിച്ച മോട്ടോർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.