വന്യജീവി ആക്രമണം: നഷ്ടപരിഹാരം ലഭ്യമാക്കണം

അടിമാലി: ഹൈറേഞ്ച് മേഖലയില്‍ വന്യജീവി ആക്രമണവും നഷ്ടവും വര്‍ധിച്ച് വരുമ്പോള്‍ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി ഉണ്ടാകുന്നില്ലെന്ന്​ കര്‍ഷകര്‍. നിലവില്‍ നല്‍കി വരുന്ന നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്നും തുക വര്‍ധിപ്പിക്കാനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നുമാണ്​ ആവശ്യം​. നിലവില്‍ ദേവികുളം താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ കാട്ടാനയുടെയും കാട്ടുപന്നിയുടെയും കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമാണ്. മൂന്നാറുമായി ചേര്‍ന്ന് കിടക്കുന്ന തോട്ടം മേഖലയില്‍ പുലിയുടെ സാന്നിധ്യവും കുടുംബങ്ങളുടെ ഉറക്കം കെടുത്തുന്നു. ജില്ലയുടെ വിവിധ മേഖലകളിലായി കാട്ടാന ആക്രമണത്തില്‍ ഇതിനോടകം നിരവധി ജീവനുകള്‍ പൊലിഞ്ഞു. ഓരോ തവണയും കൃഷിയിടങ്ങളിലിറങ്ങുന്ന വന്യ ജീവികള്‍ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം വരുത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.