നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കാൻ നടപടി തുടങ്ങി. ഇതിന്‍റെ ഭാഗമായി നിലവിലെ മാര്‍ക്കറ്റിലെ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങി. പടിഞ്ഞാറേ കവലയില്‍ മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന ഇരുനില അടക്കം ആറ് കെട്ടിടവും ബ്ലോക്ക് പഞ്ചായത്തുവക ഇരുനില കെട്ടിടവും മറ്റുമാണ് പൊളിക്കുന്നത്. 19 കോടി മുടക്കിയാണ് മാലിന്യസംസ്കരണ പ്ലാന്റടക്കം ആധുനിക മാര്‍ക്കറ്റ് സമുച്ചയം നിർമിക്കുക. സിഡ്‌കോക്കാണ് നിർമാണ ചുമതല. അഞ്ച് നിലയായാണ് നിർമാണം. ഒന്നാംഘട്ടം രണ്ട് നിലയാണ്. തറ നിരപ്പില്‍ പാര്‍ക്കിങ് സംവിധാനമാണ്. ഒന്നാം നിലയില്‍ 19 ഷട്ടര്‍ കടമുറിയും രണ്ടാം നിലയില്‍ 18 ഷട്ടറുമാണ് ഉണ്ടാവുക. രണ്ടാം ഘട്ടം ഓഡിറ്റോറിയവും ഹോട്ടല്‍ സംവിധാനവുമടക്കമാണ് നിർമാണം. മാര്‍ക്കറ്റ് സമുച്ചയം പൂര്‍ത്തിയാവുന്നതോടെ നെടുങ്കണ്ടം പട്ടണത്തിന്‍റെ മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ. നിർമാണത്തിന്‍റെ ഭാഗമായി നിലവിലെ വ്യാപാരികള്‍ പലരും മാര്‍ക്കറ്റില്‍നിന്ന് മാറി പുതിയ ഇടങ്ങള്‍ കണ്ടെത്തിത്തുടങ്ങി. ഇതോടെയാണ് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങിയത്. idl ndkm നെടുങ്കണ്ടത്ത് നിർമിക്കുന്ന ആധുനിക മാര്‍ക്കറ്റ് സമുച്ചയത്തിന്‍റെ രൂപരേഖ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.