അടിമാലി: മുന്‍ മന്ത്രി എം.എം. മണി പങ്കെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫിസ് ഉപരോധ സമരത്തില്‍ പൊലീസുമായി സംഘര്‍ഷം. വന്യജീവി ആക്രമണത്തിനും വനപാലകരുടെ കർഷകദ്രോഹ നടപടിക്കുമെതിരെ കേരള കര്‍ഷകസംഘത്തിൻെറ നേതൃത്വത്തില്‍ ബുധനാഴ്ച കൂമ്പൻപാറയിലെ അടിമാലി റേഞ്ച് ഓഫിസിന് മുന്നിൽ നടത്തിയ ഉപരോധ സമരത്തിലാണ് സംഭവം. പ്രകടനമായി എത്തിയവരെ റേഞ്ച് ഓഫിസിന് സമീപം തടഞ്ഞതില്‍ പ്രകോപിതനായ എം.എം. മണി അടക്കമുള്ളവർ പൊലീസിനെ തട്ടിമാറ്റി മുന്നോട്ടുനീങ്ങി. ബലപ്രയോഗത്തിന് മുതിര്‍ന്നതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ചെറിയ തോതിൽ ഉന്തും തള്ളും ഉണ്ടായി. എങ്കിലും റേഞ്ച് ഓഫിസിൻെറ മുന്‍ഭാഗത്തെ വാതിൽവരെ സമരക്കാരെത്തി. എം.എം. മണിയാണ് സമരം ഉദ്ഘാടനം ചെയ്തത്. കര്‍ഷകസംഘം ജില്ല വൈസ് പ്രസിഡന്‍റ് ടി.കെ. ഷാജി, കെ.ബി. വരദരാജന്‍, സി.കെ. ശേഖരന്‍, മാത്യു ഫിലിപ്, സി.കെ. ശേഖരന്‍, കെ.കെ. എബിന്‍, സി.എം. നിസാര്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം.. കൂമ്പന്‍പാറയിലെ റേഞ്ച് ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.