മൂന്നാഴ്ചയോളം യുവാവി‍െൻറ മൂക്കിൽ കഴിഞ്ഞ കുളയട്ടയെ പുറത്തെടുത്തു

മൂന്നാഴ്ചയോളം യുവാവി‍ൻെറ മൂക്കിൽ കഴിഞ്ഞ കുളയട്ടയെ പുറത്തെടുത്തു കട്ടപ്പന: മൂന്നാഴ്ചയോളം യുവാവി‍ൻെറ മൂക്കിനുള്ളിൽ കഴിഞ്ഞ നാല്​ സെന്‍റിമീറ്റർ വലുപ്പമുള്ള കുളയട്ടയെ പറത്തെടുത്തു. കട്ടപ്പന വാലുമ്മേൽ ഡിബി‍ൻെറ (39) മൂക്കിൽനിന്നാണ്​ പുറത്തെടുത്തത്. ആഴ്ച്കൾക്ക് മുമ്പുണ്ടായ തുമ്മലിൽനിന്നാണ് ശാരീരിക അസ്വസ്ഥതയുടെ തുടക്കം. തുടർച്ചയായ തുമ്മൽ കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന ധാരണയിൽ കാര്യമാക്കാതെയിരുന്ന ഡിബി‍ൻെറ മൂക്കിൽനിന്ന് പിന്നീട്​ രക്തംവരാൻ തുടങ്ങി. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. എൻഡോസ്കോപ്പിയടക്കം ചെയ്തുനോക്കിയെങ്കിലും കാരണം കണ്ടെത്താനായില്ല. മൂക്കിലൊഴിക്കാനുള്ള തുള്ളിമരുന്നുമായി ഡിബിൻ വീട്ടിലേക്ക്​ മടങ്ങിയെങ്കിലും അസ്വസ്ഥതകൾ മാറിയില്ല. പിന്നീട് ആയുർവേദവും പരീക്ഷിച്ചെങ്കിലും മൂക്കിനുള്ളിൽ നിന്ന്​ രക്തം വരവുതുടർന്നു. ആഴ്ച്കൾ നീണ്ടിട്ടും ചികിത്സക്ക്​ ഫലമില്ലാതെ വന്നതോടെ തിങ്കളാഴ്ച വൈകീട്ട് പള്ളിക്കവലയിലുള്ള ഇ.എൻ.ടി വിദഗ്ധ ഡോ. ശ്രീജമോളെ സമീപിച്ചു​. ഇവിടെ നടത്തിയ പരിശോധനയിലാണ് മൂക്കിനുള്ളിൽ രക്തം കുടിച്ചിരുന്ന കുളയട്ടയെ കണ്ടെത്തിയത്. ഉടൻതന്നെ അട്ടയെ പുറത്തെടുത്തു. ഏലത്തോട്ടത്തിന് നടുവിലുള്ള അരുവിയിലെ ജലം ഉപയോഗിച്ച് മുഖം കഴുകിയപ്പോഴാകാം അട്ട മൂക്കിനുള്ളിൽ കയറിയതെന്ന്​ സംശയിക്കുന്നു. ചിത്രങ്ങൾ: 1. ഡിബിൻ 2. മൂക്കിൽനിന്ന്​ പുറത്തെടുത്ത കുളയട്ട

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.