സമരം ട്രേഡ് യൂനിയനുകളുടെ അവകാശം -പി.സി. ചാക്കോ

നെടുങ്കണ്ടം: ഘടകകക്ഷി വകുപ്പുകള്‍ക്കെതിരെ സി.ഐ.ടി.യു സംഘടനകള്‍ നടത്തുന്ന സമരങ്ങള്‍ ട്രേഡ് യൂനിയനുകളുടെ അവകാശമാണെന്നും മോശമായി കാണുന്നില്ലെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ. എന്‍.സി.പി റീജനല്‍ ഓഫിസ് ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസിനെതിരെ കോണ്‍ഗ്രസ് നടപടിയെടുത്താല്‍ കേരളത്തില്‍ നേതാക്കളടക്കം ആയിരക്കണക്കിന് കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടി എടുക്കേണ്ടിവരും. ഇടുക്കിയില്‍ വനംവകുപ്പിനെതിരെ ഇടത് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളെ പരാമർശിച്ച്​ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വനംവകുപ്പിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് മന്ത്രിയാണെന്നും ചാക്കോ പറഞ്ഞു. എന്‍.സി.പി ജില്ല പ്രസിഡന്‍റ്​ കെ.ടി. മൈക്കിള്‍ അധ്യക്ഷതവഹിച്ചു. മന്ത്രി എ.കെ. ശശീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ലതിക സുഭാഷ്, സംസ്ഥാന ജന. സെക്രട്ടറിമാരായ കെ.ആര്‍. രാജന്‍, സുഭാഷ് പുഞ്ചക്കോട്ടില്‍, അനില്‍ കൂവപ്ലാക്കല്‍, പി.വി. അജ്മല്‍, സിനോജ്​ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.