മൂന്നാർ: എസ്.എഫ്.ഐ ജില്ല സമ്മേളനം പഴയ മൂന്നാർ ഹൈ ആൾറ്റിറ്റ്യൂഡ് സ്റ്റേഡിയത്തിൽ (ധീരജ് നഗർ) ഏപ്രിൽ 23, 24 തീയതികളിൽ നടക്കും. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ജെയ്ക് സി. തോമസ് ഉദ്ഘാടനം ചെയ്യും. 14 ഏരിയകളിൽനിന്നും ജില്ല കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 285 പ്രതിനിധികൾ പങ്കെടുക്കും. ജില്ല സമ്മേളനത്തിന് മുന്നോടിയായ ജാഥകൾ വെള്ളിയാഴ്ച സമ്മേളന നഗറിൽ എത്തും. രക്തസാക്ഷികളുടെ സ്മൃതി മണ്ഡപങ്ങളിൽ നിന്നാണ് പതാക, ദീപശിഖ, കൊടിമര ജാഥകൾ പ്രയാണം ആരംഭിക്കുന്നത്. ധീരജ് കൊല്ലപ്പെട്ട ഇടുക്കി എൻജിനീയറിങ് കോളജിൽ നിന്നുള്ള കൊടിമര ജാഥ കർഷകസംഘം ജില്ല പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യനും വട്ടവടയിലെ അഭിമന്യൂ സ്മൃതി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന ദീപശിഖ ജാഥ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എ. രാജയും നെടുങ്കണ്ടം അനീഷ് രാജൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി രമേശ് കൃഷ്ണനും ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.