ചിന്നക്കനാലില്‍ ആനത്താരകള്‍ നിര്‍മിക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍

നെടുങ്കണ്ടം: ജില്ലയിലെ ചിന്നക്കനാലില്‍ ആറ് ആനത്താരകള്‍ നിര്‍മിക്കുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍. നെടുങ്കണ്ടത്ത് എന്‍.സി.പി ജില്ല ഓഫിസ് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്നക്കനാലാണ് ജില്ലയിലെ വന്യജീവി ആക്രമണങ്ങളുടെ ഹോട്സ്‌പോട്ടെന്നാണ് വനംവകുപ്പ് കണ്ടെത്തല്‍. 20 പിടിയാനകളും മൂന്ന്​ കൊമ്പന്മാരുമാണ് ഇവിടെയുള്ളത്. സഞ്ചാരപാതയില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ് അക്രമാസക്തരാവുന്നത്. ഇതിന് പരിഹാരമായി ദേശീയപാതയുടെ സമീപം ചിന്നക്കനാലില്‍ തുരങ്കപാത മാതൃകയിൽ ആറ് ആനത്താരകള്‍ നിർമിക്കും. ഇതിനായി ആറുകോടി നീക്കിവെച്ചിട്ടുണ്ട്. പദ്ധതി വിജയിച്ചാല്‍ കുടുതല്‍ സ്ഥലങ്ങളില്‍ നടപ്പാക്കും. വാച്ചര്‍മാരുടെ നേതൃത്വത്തില്‍ രാത്രി നിരീക്ഷണവും ശക്തമാക്കും. ചിന്നക്കനാലില്‍ കാട്ടാനകളുടെ സഞ്ചാരപാതയിലാണ് ജനങ്ങള്‍ അധിവസിക്കുന്നതെന്നും ഇതാണ് വന്യമൃഗ ആക്രമണം വർധിക്കാൻ കാരണമെന്നും മന്ത്രി പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ലൈസന്‍സുള്ള തോക്കുടമകളുടെ എണ്ണം കുറവാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത്​ തലത്തില്‍ ലൈസന്‍സുള്ളവരുടെ പാനല്‍ രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.