ചെറുതോണി: റീബിൽഡ് കേരളയിൽപെടുത്തി പണി തുടങ്ങിയ പൈനാവ്-താന്നിക്കണ്ടം അശോക റോഡിന്‍റെ ഭാഗമായി സ്ലാബ് നിർമിച്ചതിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി വയോദമ്പതികളുടെ നിരാഹാര സമരം. ആലാനിക്കല്‍ ദേവസ്യയും ഭാര്യയുമാണ് നിരാഹാര സമരം ആരംഭിച്ചത്. ദേവസ്യയുടെ വീട്ടിലേക്കുള്ള വഴിയില്‍ ഐറിഷ് ഓടക്കു മുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്ന സ്ലാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഇവർക്ക് റോഡില്‍നിന്ന് കുത്തനെ നിര്‍മിച്ച സ്ലാബിലൂടെ നടന്നുപോലും വീട്ടിലേക്ക് കയറാന്‍ കഴിയാത്ത സാഹചര്യമാണ്. വകുപ്പ് മന്ത്രിക്കും കലക്ടര്‍ക്കും ഉള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത പശ്ചാത്തലത്തിലാണ് സമരവുമായി ദമ്പതികള്‍ രംഗത്തെത്തിയത്. പ്രശ്നത്തിന് പരിഹാരമുണ്ടാകും വരെ വീട്ടുപടിക്കല്‍ സത്യഗ്രഹം തുടരുമെന്ന് ദേവസ്യ പറഞ്ഞു. ഫോട്ടോ TDL Niraharam ദേവസ്യയും ഭാര്യയും നിരാഹാര സമരം നടത്തുന്നു വാഴത്തോപ്പ് കത്തീഡ്രലില്‍ തിരുനാൾ ചെറുതോണി: വാഴത്തോപ്പ് സെന്‍റ് ജോർജ് കത്തീഡ്രലില്‍ ഗീവർഗീസിന്‍റെയും സെബാസ്ത്യാനോസിന്‍റെയും കന്യാമറിയത്തിന്‍റെയും തിരുനാളിന്‍റെ ഭാഗമായ ചടങ്ങുകൾ ആരംഭിച്ചു. 22ന് രാവിലെ ആറിന് പ്രഭാത പ്രാര്‍ഥന, 6.15ന് കുര്‍ബാന, നൊവേന, നാലിന് തിരുനാള്‍ കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, 4.15 ലദീഞ്ഞ്, ആറിന് സെന്‍റ് മേരീസ് കപ്പേളയിലേക്ക് പ്രദിക്ഷണം. 23ന് രാവിലെ ആറിന് പ്രഭാത പ്രാർഥന, 6.15ന് കുര്‍ബാന, വൈകീട്ട് നാലിന് ലദീഞ്ഞ്, കുര്‍ബാന, ആറിന് തടിയമ്പാട് കപ്പേളയിലേക്ക് പ്രദക്ഷിണം, ഒമ്പതിന് വാദ്യമേളം. 24 ന് രാവിലെ ആറിന് പ്രഭാത പ്രാർഥന, 6.15ന് കുര്‍ബാന, നാലിന് ലദീഞ്ഞ്, 6.30ന് ആഘോഷമായ രഥ പ്രദക്ഷിണം, 8.45ന് സമാപന പ്രാർഥന എന്നിവ നടക്കുമെന്ന് വികാരി ഫ്രാന്‍സിസ് ഇടവക്കണ്ടം, സഹവികാരി ജോസഫ് ഉമ്മിക്കുന്നേല്‍ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.