ജില്ല റീജനൽ നിർമിതി കേന്ദ്രം കാടുകയറി നശിക്കുന്നു

മുട്ടം: ജില്ല ജയിലിന് സമീപത്തെ ജില്ല റീജനൽ നിർമിതി കേന്ദ്രം കെട്ടിടം കാടുകയറി നശിക്കുന്നു. മുട്ടം ഇൻഡസ്ട്രീയൽ ഏരിയക്ക് സമീപം പ്രവർത്തിക്കുന്ന സ്ഥാപനം എതാണ്ട് വനത്തിന് നടുവിലെന്നപോലെ കാടുമൂടിയ അവസ്ഥയിലാണ്. പ്രദേശത്തേക്ക് ആളുകൾ എത്താൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ്​. 1991ൽ ആരംഭിച്ച ജില്ല നിർമിതി കേന്ദ്രം 1998ൽ ഇടുക്കിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന്​ മുട്ടത്തേത് റീജനൽ ഓഫിസാക്കി നിലനിർത്തിയെങ്കിലും കെട്ടിടങ്ങൾ അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികൾക്കായി ഇവിടെ പരിശീലനകേന്ദ്രം ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.