അനധികൃത നിർമാണം പൊളിച്ചുനീക്കാൻ തീരുമാനം

തൊടുപുഴ: നഗരസഭ ഓഫിസ് കെട്ടിടത്തിന്​ മുന്നിൽ നടത്തിയ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പൊലീസ്​ സ്റ്റേഷനിലേക്ക്​ പോകുന്ന വഴിയിലുള്ള കെട്ടിടത്തിന്‍റെ ഭിത്തി പൊളിച്ച്​ നഗരസഭ ഓഫിസിൽ മുന്നിലേക്ക് വാതിൽ സ്ഥാപിച്ചിരുന്നു. അനുമതി ഇല്ലാത്ത ഈ നിർമാണം പൊളിച്ചുനീക്കണമെന്ന്​ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ സഫിയ ജബ്ബാറും സനു കൃഷ്ണനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അനധികൃതമായി നിർമിച്ചഭാഗം പൊളിച്ച്​ മാറ്റാൻ നടപടിയെടുക്കണമെന്ന്​ മുനിസിപ്പൽ സെക്രട്ടറിക്ക്​ നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ അറിയിച്ചു. മുതലക്കോടം സെന്‍റ്​ ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാൾ തൊടുപുഴ: മുതലക്കോടം സെന്‍റ്​ ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ 21 മുതല്‍ 24 വരെ ആഘോഷിക്കുമെന്ന് വികാരി റവ.ഡോ. ജോര്‍ജ് താനത്തുപറമ്പില്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 21ന് രാവിലെ 7.30ന്​ കോതമംഗലം രൂപത വികാരി ജനറാള്‍ മോണ്‍. പയസ് മലേക്കണ്ടത്തില്‍ കൊടിയേറ്റും. 22ന് രാവിലെ 10ന് കുര്‍ബാന, സന്ദേശം, നൊവേന -മോണ്‍. ഫ്രാന്‍സീസ് കീരംപാറ , 2.30ന് വിശുദ്ധകുര്‍ബാന, സന്ദേശം, നോവേന -ഫാ. ജയിംസ് മുണ്ടോളിക്കല്‍. വൈകീട്ട്​ അഞ്ചിന് പഴുക്കാകുളം പന്തലില്‍ കുര്‍ബാന- ഫാ. ജോസഫ് കൂനാനിക്കല്‍, സന്ദേശം - ഫാ. വര്‍ക്കി മണ്ഡപത്തില്‍. തുടര്‍ന്ന് പ്രദക്ഷിണം. 23ന് രാവിലെ ഒമ്പതിന് കുര്‍ബാന, സന്ദേശം, നോവേന- ഫാ. ജോര്‍ജ് നെടുങ്ങാട്ട്, 10.30ന് കുര്‍ബാന, വൈകീട്ട്​ നാലിന് കോതമംഗലം രൂപത അധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. ആറിന് മങ്ങാട്ടുകവല കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. 24ന് രാവിലെ ഒമ്പതിന് കുര്‍ബാന, സന്ദേശം -ഫാ. ആന്‍റണി ഞാലിപ്പറമ്പില്‍. 10.30ന് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. തുടര്‍ന്ന് 12.30ന് വചനമണ്ഡപം പള്ളിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30ന് കുര്‍ബാന, സന്ദേശം, നോവേന - ഫാ. ജോസഫ് മഠത്തില്‍, വൈകീട്ട്​ 4.30ന് കുര്‍ബാന, സന്ദേശം, നൊവേന - ഫാ. ചാള്‍സ് തെക്കേത്തൊട്ടിയില്‍ എം.എസ്‌.ജെ 25 മുതല്‍ 30 വരെ വൈകീട്ട്​​ 4.30ന് കുര്‍ബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. മേയ് ഒന്നിന് എട്ടാമിടം ആഘോഷിക്കും. രാവിലെ ആറിനും 7.30നും വിശുദ്ധ കുര്‍ബാന. ഒമ്പതിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നോവേന -ഫാ. സിറിയക് കോടമുള്ളില്‍. 10.30ന് തിരുനാള്‍ കുര്‍ബാന- ഫാ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍, തുടര്‍ന്ന് പ്രദക്ഷിണം. വാർത്തസമ്മേളനത്തില്‍ സഹവികാരിമാരായ ഫാ. അബ്രഹാം പാറയ്ക്കല്‍, ഫാ. ജസ്റ്റിന്‍ ചേറ്റൂര്‍, കൈക്കാരന്മാരായ ജോര്‍ജ് ജോണ്‍ കൊച്ചുപറമ്പില്‍, ജോര്‍ഡ് തുറക്കല്‍ തെക്കേക്കര, ജോയി കരോട്ടുമലയില്‍, സാന്‍റോ പോള്‍ ചെമ്പരത്തി, ജനറല്‍ കണ്‍വീനര്‍ ടൈറ്റസ് അറയ്ക്കല്‍, കണ്‍വീനര്‍മാരായ ജോയി പഴുക്കാകുളത്ത്, ജസ്റ്റിന്‍ പനച്ചിക്കാട്ട്, ജോയി കല്ലിങ്കക്കുടിയില്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.